ബ്രഡും ഏത്തപ്പഴവും മുട്ടയും ചേർത്തൊരു സൂപ്പർ സാൻവിച്ച്
Mail This Article
×
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പലഹാരം ഇതാ.
ചേരുവകൾ
- ബ്രഡ് - 4
- മുട്ട - 2
- നേന്ത്രപ്പഴം - 2
- പാൽ - 1/4 കപ്പ്
- വാനില എസൻസ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ബട്ടർ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഓരോ ബ്രഡ് കഷ്ണങ്ങൾ എടുത്ത് അതിന്റെ നടുവിലായി ചതുരത്തിൽ കട്ട് ചെയ്തു വയ്ക്കുക.
- പഴം വട്ടത്തിൽ അരിഞ്ഞു വയ്ക്കുക. മുട്ട,പാൽ, പഞ്ചസാര, വാനില എന്നിവ ചേർത്തു യോജിപ്പിക്കുക.
- പാനിലേക്കു ബട്ടർ ചേർത്തു ചൂടാക്കുക.
- ഇതിലേക്കു മുറിച്ചു വച്ച ബ്രഡ് കഷ്ണങ്ങൾ വച്ചു കൊടുക്കുക.
- ഉള്ളിലായി പഴം അരിഞ്ഞതു വച്ചു കൊടുക്കുക.
- ഇതിന്റെ മുകളിലേക്കു മുട്ടയുടെ കൂട് ഒഴിച്ച് കൊടുക്കാം. ഇതിന്റെ മുകളിലായി കട്ട് ചെയ്ത പീസ് വെച്ചുകൊടുത്തു വീണ്ടും അതിന്റെ മുകളിൽ മുട്ടയുടെ കൂട് തേച്ചുകൊടുക്കുക. ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ടു കൊടുക്കുക. രണ്ട് ഭാഗവും നന്നായി മൊരിഞ്ഞാൽ ചൂടോടെ ചായയുടെ കൂടെ വിളമ്പാം.
Content Summary : Bread and banana and egg sandwiches.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.