ADVERTISEMENT

ഉഴുന്നു മുറുക്ക് ഉഗ്രൻ സ്വാദിൽ വീട്ടിലൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • അരിപ്പൊടി - 3 കപ്പ്‌
  • ഉഴുന്നു പരിപ്പ് - 1/4 കപ്പ്‌
  • വെണ്ണ - 3 ടേബിൾ സ്പൂൺ
  • മുളകുപൊടി - 2 ടീസ്പൂൺ
  • കായപ്പൊടി - 3/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഉഴുന്നു പരിപ്പ് ചെറു തീയിൽ എണ്ണയില്ലാതെ വറുത്തെടുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക.

ഒരു ബൗളിൽ അരിപ്പൊടിയും  ഉഴുന്നു പൊടിയും  വെണ്ണയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു  സ്മൂത്തായി കുഴച്ചെടുക്കുക. 5 മിനിറ്റ് അടച്ചു വയ്ക്കുക.

സേവനാഴിയിൽ ചില്ലിട്ടു ചൂടായ എണ്ണയിലേക്കു പിഴിഞ്ഞു കൊടുത്തു വറത്തു കോരുക. നല്ല സൂപ്പർ ക്രിസ്പി  മുറുക്ക് റെഡി. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

 

Content Summary : Easy uzhunnu murukku, snack recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com