വീട്ടിൽ ഒരുക്കാം പെർഫക്റ്റ് ഫ്രൈഡ് ചിക്കൻ
Mail This Article
ഈ ഒരു ചേരുവ ചേർത്തു ഫ്രൈഡ് ചിക്കൻ ഉണ്ടാക്കിയാൽ പിന്നെ പുറത്തു നിന്നും വാങ്ങി കഴിക്കേണ്ടി വരില്ല. വീട്ടിൽ തന്നെ പെർഫെക്റ്റ് ഫ്രൈഡ് ചിക്കൻ തയാറാക്കാം.
ചേരുവകൾ
മാരിനേഷൻ തയാറാക്കാൻ
- ചിക്കൻ - 1കിലോഗ്രാം
- മോര് / പാൽ - 1കപ്പ്
- വിനാഗിരി - 2 ടീസ്പൂൺ
- വെളുത്തുള്ളി - 6 അല്ലി
- സവാള - 1
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ബേക്കിങ് സോഡാ - 1/4 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
ബാറ്റർ തയാറാക്കാൻ
- മൈദാ - 1 കപ്പ്
- കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
- മുട്ട - 1
- മുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
- വെള്ളം - 1/2 കപ്പ്
ഡ്രൈ മിക്സ് തയാറാക്കാൻ
- മൈദാ 1 1/2 കപ്പ്
- മുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
ഫ്രൈ ചെയ്യാൻ
- ഓയിൽ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ വലിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. സവാള – വെളുത്തുള്ളി എന്നിവ മിക്സിയിലിട്ട് അരച്ചെടുക്കുക. ചിക്കനിലേക്കു മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ ചേർത്തു കുറഞ്ഞത് നാലു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ബാറ്റർ ഉണ്ടാക്കാനുള്ള ചേരുവകൾ ചേർത്തു മാവ് തയ്യാറാക്കാം. ഡ്രൈ മിക്സിനുള്ള ചേരുവകളെല്ലാം മിക്സ് ചെയ്തു വയ്ക്കുക.
ഇനി ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത് ആദ്യം മാവിൽ മുക്കിയെടുത്തു ഡ്രൈ മിക്സിൽ കവർ ചെയ്തെടുക്കുക. ശേഷം ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തു എടുക്കുക. എല്ലാ ചിക്കൻ കഷ്ണങ്ങളും ഇതേ രീതിയിൽ ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ വിളമ്പാം.
Content Summary : This amazing recipe of delicious and fragrant chicken fry