ADVERTISEMENT

പാലപ്പത്തിന് ഇനി തേങ്ങ ചിരകാനോ അരയ്ക്കാനോ പിഴിയാനോ സമയം കളയണ്ട. പശുവിൻ പാലിൽ മാവു തയാറാക്കി 2 മണിക്കൂറിനുള്ളിൽ അപ്പം ഉണ്ടാക്കിയെടുക്കാം.

 

ചേരുവകൾ:

  • ഇളം ചൂടു പാൽ - ½ കപ്പ്
  • യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ + ¼ കപ്പ്
  • പച്ചരി - ½ കിലോഗ്രാം
  • ചോറ് - ¾ കപ്പ്
  • പാൽ - 1½ കപ്പ്
  • വെള്ളം - 1¼ കപ്പ്
  • ഉപ്പ് - ½ ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഇളം ചൂടു പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്തിളക്കി  മൂടി 10 മിനിറ്റ്  മാറ്റി വയ്ക്കാം.
  • 4 മണിക്കൂർ കുതിർത്തു കഴുകി വാരിവച്ച പച്ചരി പകുതിയും ചോറും പഞ്ചസാരയും യീസ്റ്റ് മിശ്രിതവും വെള്ളവും ചേർത്ത്  അരച്ചെടുക്കുക. ബാക്കിയുള്ള പച്ചരി പാലും വെള്ളവും ചേർത്തരച്ചെടുക്കുക (മാവ് കൂടുതൽ കട്ടിയുള്ളതാണെങ്കിൽ പാലോ വെള്ളമോ ചേർക്കാം).
  • അതിനുശേഷം മാവ് വീർത്തു വരുന്നതുവരെ മൂടി വയ്ക്കുക. 
  • ഇനി ഉപ്പ് ചേർത്തു പതുക്കെ ഇളക്കി അപ്പം ഉണ്ടാക്കി തുടങ്ങാം.
  • തേങ്ങയില്ലാത്ത നല്ല ടേസ്റ്റി പാലപ്പം തയാർ.

Content Summary : Slightly sweet palappam recipe without coconut.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com