റാഗിപ്പൊടിയും റോബസ്റ്റ പഴവും ചേർത്തൊരു ടേസ്റ്റി ജൂസ്
Mail This Article
×
ഇത്രയും ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ജൂസ് കുടിച്ചിട്ടുണ്ടോ ഉറപ്പായും ട്രൈ ചെയ്യേണ്ട ഒരു കിടിലൻ ജൂസ് റെസിപ്പി ഇതാ.
ചേരുവകൾ
- റാഗിപ്പൊടി - 2 ടേബിൾസ്പൂൺ
- പാൽ - 1 കപ്പ്
- റോബസ്റ്റ പഴം - 1
- നട്സ്
- ഈന്തപ്പഴം - 2
- ഏലക്ക - 2
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- വെള്ളം - 3/4 കപ്പ്
തയാറാക്കുന്ന വിധം
- റാഗിപ്പൊടി കുറച്ചു വെള്ളം ചേർത്തു നന്നായി യോജിപ്പിക്കുക.
- ഒരു സോസ്പാനിൽ വെള്ളം ഒഴിച്ചു റാഗി ചേർത്തു നന്നായി വേവിച്ചെടുക്കുക.
- ഇത് തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിനൊപ്പം പഴം അരിഞ്ഞത്, ഇഷ്ടമുള്ള നട്സ്, ഈന്തപ്പഴം, പഞ്ചസാര, ഏലക്ക, തണുപ്പിച്ച പാൽ എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. തണുപ്പോടെ സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്സ് വച്ച് അലങ്കരിച്ചു വിളമ്പാം.
Content Summary : Ragi drink, Healthy and refreshing summer drink.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.