നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ പഴം ബോൾസ്
Mail This Article
പഴുത്തു കറുത്തു പോയ പഴവും കുറച്ചു ദോശമാവും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം റെഡി.
ചേരുവകൾ
• നേന്ത്രപ്പഴം - 2
• നെയ്യ് - 2 ടേബിൾസ്പൂൺ
• ശർക്കര - 200 ഗ്രാം
• വെള്ളം - 1/4 കപ്പ്
• തേങ്ങ ചിരവിയത് - 3/4 കപ്പ്
• അവൽ - 3/4 കപ്പ്
• ഏലയ്പ്പൊടി - 1 ടീസ്പൂൺ
• വറുത്ത അരിപ്പൊടി (പത്തിരി പൊടി ) - 1 ടേബിൾസ്പൂൺ + 1ടേബിൾസ്പൂൺ
• ദോശ മാവ് - 1 കപ്പ്
• എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ഒരു പാത്രത്തിൽ ശർക്കര ഇട്ട് കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വയ്ക്കുക.
• മറ്റൊരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഇതിലേക്കു നേന്ത്രപ്പഴം ചേർത്തു നന്നായി വഴറ്റിയെടുക്കുക. തേങ്ങയും അവിലും കൂടി ഇതിലേക്ക് ഇട്ട് ഒന്നുകൂടി വഴറ്റി കൊടുക്കാം.
• ഈ സമയം ശർക്കര നന്നായി അലിഞ്ഞു കാണും. പഴം, അവൽ, തേങ്ങ മിക്സിലേക്കു ചൂടായ ശർക്കര അരിച്ചൊഴിക്കുക. നന്നായി ഇളക്കിയതിനു ശേഷം ഏലയ്ക്കാപ്പൊടി കൂടെ ചേർക്കാം. വെള്ളം വറ്റാൻ ഉണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ അരിപ്പൊടി കൂടെ ചേർത്തു നന്നായി ഇളക്കി കൊടുക്കാം.
• ശേഷം തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ ചെറിയ ഉരുളകൾ ആയി ഉരുട്ടിയെടുക്കുക.
• ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ദോശ മാവും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്തു കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക.
• നേരത്തെ ഉരുട്ടി വച്ച പഴം ബോൾസ് ഇതിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.
Content Summary : Pazham balls, snacks recipe.