ചക്ക സ്മൂത്തി, വയറു നിറയ്ക്കാൻ നല്ല നാടൻ രുചി
Mail This Article
×
നോമ്പുതുറയ്ക്കും അല്ലാതെയും കഴിക്കാൻ പറ്റിയ സ്മൂത്തി. ഒട്ടും പഞ്ചസാര ചേർക്കാതെ തയാറാക്കാം.
ചേരുവകൾ
- പഴുത്ത ചക്ക - 8 എണ്ണം
- വാൾനട്ട് - 4 എണ്ണം
- ബദാം / അണ്ടിപരിപ്പ് - 6 എണ്ണം
- പാൽ - 1 കപ്പ്
- തേൻ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചക്ക ചുളയും വാൾനട്ടും ബദാമും പാലും തേനും ചേർത്തു മിക്സിയുടെ ബ്ലെൻഡറിൽ ഇട്ട് ബ്ലൻഡ് ചെയ്തെടുക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം. ഗ്ലാസിലേക്കു മാറ്റിയശേഷം കുറച്ചു ചക്ക കഷ്ണങ്ങളും ബദാം കഷ്ണങ്ങളും മുകളിൽ ഇട്ടുകൊടുക്കാം. വയറു നിറയ്ക്കുന്ന നല്ല ഹെൽത്തി സ്മൂത്തി റെഡി.
Content Summary : Chakka smoothie, best jackfruit recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.