ഉച്ചയൂണിനു സ്വാദു പകരാൻ വെണ്ടയ്ക്ക-കിഴങ്ങു മെഴുക്കു പുരട്ടി
Mail This Article
അധികം മൂക്കാത്ത വെണ്ടയ്ക്കയും ഉരുളക്കിഴങ്ങും ചേർത്തു സ്വാദുള്ള മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- അധികം മൂക്കാത്ത വെണ്ടയ്ക്ക - 200 ഗ്രാം
- വലിയ ഉരുളക്കിഴങ്ങ് - 2 എണ്ണം
- സവാള - 1 എണ്ണം
- തക്കാളി - 1 എണ്ണം
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - അര ടീ സ്പൂൺ
- ഗരം മസാല - അര ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - മുക്കാൽ ടീ സ്പൂൺ
- ജീരകം - അര ടീ സ്പൂൺ
- വെളിച്ചെണ്ണ - 2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
അധികം മൂക്കാത്ത വെണ്ടയ്ക്കയും ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞു വയ്ക്കുക. ഉള്ളിയും തക്കാളിയും വഴറ്റാൻ വേണ്ടി നുറുക്കി വയ്ക്കുക. ചൂടായ ചട്ടിയിൽ രണ്ടു ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ജീരകം പൊട്ടിക്കുക. ഇതിൽ മുറിച്ചു വച്ച ഉള്ളി വഴറ്റുക. ഉള്ളിയുടെ നിറം ഗോൾഡൻ ആയാൽ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. ഇതിന്റെ പച്ച മണം പോയി കഴിഞ്ഞാൽ തക്കാളി ചേർത്തു വഴറ്റാം.
ഇതിലേക്ക് അരിഞ്ഞു വച്ച ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് ഇളക്കാം. മഞ്ഞൾപ്പൊടിയും ചേർക്കാം. 2 മിനിറ്റ് അടച്ചു വച്ച് വേവിക്കാം. ഉരുളക്കിഴങ്ങു വെന്തു കഴിഞ്ഞാൽ വെണ്ടയ്ക്ക ചേർത്ത് ഇളക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം. ഗരം മസാല ചേർത്തു രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വച്ചു വേവിക്കാം. വെണ്ടയ്ക്കയും ഉരുളക്കിഴങ്ങും അധികം വേവാതെ സൂക്ഷിക്കാം. ചൂടോടെ മെഴുക്കു പുരട്ടി വിളമ്പാം.
Content Summary : Aloo Bhindi sabji recipe for lunch.