ബ്രഡും ചിക്കനും ചേർത്തൊരു ടേസ്റ്റി ഇഫ്താർ പലഹാരം
Mail This Article
ഇഫ്‌താറിനൊരുക്കാം പുതു രുചിയിൽ ഒരു പുത്തൻ സ്നാക്ക്. ക്രീമി ഫില്ലിങ് നിറച്ച ഒരു കിടിലൻ സ്നാക്ക് ഇതാ.
ചേരുവകൾ
- ബ്രഡ്
- ചിക്കൻ വേവിച്ചത് - 1 കപ്പ്
- സവാള - 2
- കാപ്സിക്കം - 1/2 കഷ്ണം
- ഇഞ്ചി – വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
- ചില്ലി ഫ്ലേക്ക്സ് - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മൈദ - 1 ടേബിൾസ്പൂൺ
- പാൽ - 1/2 കപ്പ്
- ഒറിഗാനോ - 1/2 ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
- ഓയിൽ - 2 ടേബിൾസ്പൂൺ
- മുട്ട - 2
- ബ്രഡ് പൊടിച്ചത് - 1 കപ്പ്
- ഓയിൽ - വറക്കുവാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിലേക്ക് ഓയിൽ ഒഴിച്ചു ഇഞ്ചി – വെളുത്തുള്ളി, സവാള എന്നിവ ചേർത്തു വഴറ്റുക. ഇനി ഇതിലേക്കു കാപ്സിക്കം, ചിക്കൻ വേവിച്ചത് എന്നിവ ചേർത്തു വഴറ്റാം. ശേഷം ചില്ലി ഫ്ളേക്ക്സ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കാം. ഇതിലേക്കു മൈദ ചേർത്തു യോജിപ്പിക്കാം. ശേഷം പാൽ ചേർത്തു നന്നായി യോജിപ്പിക്കുക. ഒറിഗാനോയും മല്ലിയിലയും ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
ഇനി ബ്രഡ് എടുത്ത് അതിന്റെ വശങ്ങൾ മുറിച്ചു വയ്ക്കുക. കട്ട് ചെയ്ത ബ്രഡിന്റെ മുകളിലായി ഫില്ലിങ് പോലെ വച്ചു കൊടുക്കാം. ഇതിന്റെ മുകളിലായി മറ്റൊരു ബ്രഡ് കഷ്ണം വച്ചു കൊടുത്തു നീളത്തിൽ മൂന്ന് കഷ്ണങ്ങളായി മുറിക്കുക. ശേഷം ഓരോ കഷ്ണവും മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ചൂടോടെ വിളമ്പാം.
Content Summary : Bread and chicken snack recipe for Iftar.