ADVERTISEMENT

ഇഫ്‌താറിനൊരുക്കാം പുതുരുചിയിൽ ഷമാം ഡ്രിങ്ക്, കസ്റ്റാർഡ് പൗഡറും കസ്കസും ചൗവ്വരിയും ചേർത്തൊരു സൂപ്പർ റിച്ച് ഡ്രിങ്ക്.

 

ചേരുവകൾ 

  • ഷമാം - 1
  • പാൽ - 1/2 ലിറ്റർ
  • കസ്റ്റാർഡ് പൗഡർ - 2 ടേബിൾസ്പൂൺ
  • പഞ്ചസാര - 1/2 കപ്പ്
  • ചൗവ്വരി - 1/4 കപ്പ്
  • കസ്കസ് - 1 ടേബിൾസ്പൂൺ
  • വാനില എസൻസ് - 1 ടീസ്പൂൺ
  • ബദാം - 1 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം 

ഷമാം തൊലി, കുരു എന്നിവ കളഞ്ഞു കഷ്ണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക. ഒരു സോസ്പാനിൽ പാൽ ചൂടാക്കുക .ഇതിലേക്കു പഞ്ചസാര ചേർത്തിളക്കുക. ശേഷം കസ്റ്റഡ് പൗഡർ കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ചു കുറുക്കി എടുക്കുക. ഇതിലേക്കു ഷാമാമിന്റെ ജ്യൂസ്  ഒഴിച്ച് തിളപ്പിച്ചെടുക്കുക. ശേഷം ചൂടാറാൻ വയ്ക്കുക. 

 

ചൂടാറിയതിനു ശേഷം ഫ്രിജിൽ വച്ച് തണുപ്പിച്ചെടുക്കുക. മറ്റൊരു ഫ്രൈയിങ് പാനിൽ തിളച്ച വെള്ളത്തിലേക്കു ചൗവ്വരി ഇട്ടു വേവിച്ചു വയ്ക്കുക. തണുത്ത ഷമാം കസ്റ്റാർഡ് മിക്സിലേക്കു ചൗവ്വരി വേവിച്ചത്, കുതിർത്ത കസ്കസ്, വാനില എസൻസ് എന്നിവ ചേർത്തിളക്കുക. അരിഞ്ഞെടുത്ത ബദാം ചേർത്ത് അലങ്കരിച്ചു തണുപ്പോടെ വിളമ്പാം.

 

Content Summary : Shamam juice recipe for iftar feast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com