ADVERTISEMENT

ചൂടത്തും നോയമ്പുതുറയ്ക്കും കുടിക്കാൻ പറ്റിയ ഒരു കിടിലൻ സർബത്ത്.

ചേരുവകൾ

  • പച്ചമാങ്ങ - 1 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
  • ഉപ്പ് - 1 നുള്ള്
  • പഞ്ചസാര - 6 ടീസ്പൂൺ
  • വെള്ളം - 1.5 കപ്പ്‌
  • പച്ചമുളകു കീറിയത് - 2 എണ്ണം
  • സോഡ - 1 എണ്ണം

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ പച്ചമാങ്ങ തൊലി കളഞ്ഞതും ഇഞ്ചിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക. 

അരിച്ച ശേഷം ഒരു ഗ്ലാസിൽ പകുതിയോളം ഈ ജ്യൂസ് ഒഴിച്ചു കൊടുക്കുക. ബാക്കി പകുതി സോഡ ഒഴിക്കുക. ഒരു പച്ചമുളക് കീറിയിട്ടത് മുകളിൽ ഇട്ട്  ഒന്ന് ഇളക്കുക. അടിപൊളി പച്ചമാങ്ങ സർബത്ത് റെഡി.

Content Summary : Mango sharbat recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com