നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ പഴം അട
Mail This Article
പഴുത്തു കറുത്തു പോയ പഴവും കുറച്ചു സേമിയയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം.
ചേരുവകൾ
•നേന്ത്രപ്പഴം - 2
•നെയ്യ് - 2 ടേബിൾസ്പൂൺ
•ശർക്കര - 300 ഗ്രാം
•വെള്ളം - 1/2 കപ്പ്
•തേങ്ങ ചിരവിയത് - 1 കപ്പ്
•ഏലയ്ക്ക പൊടി - 1 ടീസ്പൂൺ
•ഉപ്പ് - ഒരു നുള്ള്
•സേമിയ - 200 ഗ്രാം
തയാറാക്കുന്ന വിധം
•ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വച്ച് അതിലേക്കു കുറച്ചു നെയ്യ് ചേർത്തു തിളയ്ക്കുമ്പോൾ 200 ഗ്രാം സേമിയ ഇട്ട് വേവിച്ചു ഊറ്റിയെടുക്കുക. ശേഷം തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടെ ഊറ്റുക.
•മറ്റൊരു പാത്രത്തിൽ ശർക്കര ഇട്ട് 1/2 കപ്പ് വെള്ളം കൂടെ ഒഴിച്ച് ഉരുക്കാൻ വയ്ക്കുക.
•മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് ഇതിലേക്കു നേന്ത്രപ്പഴം ചേർത്തു നന്നായി വഴറ്റിയെടുക്കുക. തേങ്ങ ചിരവിയത് കൂടി ഇതിലേക്ക് ഇട്ട് ഒന്നുകൂടി വഴറ്റി കൊടുക്കാം.
•ഈ സമയം ശർക്കര എല്ലാം നന്നായി അലിഞ്ഞു കാണും. പഴം,തേങ്ങ മിക്സിലേക്കു ചൂടായ ശർക്കര കുറച്ചു മാത്രം അരിച്ചൊഴിക്കുക. നന്നായി ഇളക്കിയതിനു ശേഷം ഏലക്കപൊടിയും ഉപ്പും കൂടെ ചേർക്കാം.
•നേരത്തെ ഊറ്റി വെച്ച സേമിയ കൂടെ ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടെ ശർക്കര നീര് ഒഴിച്ച് കൊടുക്കാം. ശേഷം ഇത് വാഴയിലയിൽ പരത്തി മടക്കി വയ്ക്കുക. സ്വാദിഷ്ടമായ അട റെഡി.
Content Summary : Breakfast pazham vermicelli recipe by Deepthi.