ADVERTISEMENT

ചോറിനൊപ്പം ഒഴിച്ചുകഴിക്കാൻ വളരെ ലളിതമായ ഒരു കറി.  

ചേരുവകൾ

  • ഉപ്പുമാങ്ങ               - ½ കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത് ) 
  • തേങ്ങാപ്പാൽ (കട്ടിയുള്ളത്)   -   1 കപ്പ് 
  • കടുക്                  -   1/2 ടീസ്പൂൺ                                                              
  • പച്ചമുളക് (ചെറുതായരിഞ്ഞത്) -   1
  • വറ്റൽമുളക്              -   2 എണ്ണം                                                
  • കറിവേപ്പില                 -   ആവശ്യത്തിന്                                             
  • വെളുത്തുള്ളി ചതച്ചത്      -   3-4 അല്ലി 
  • ഇഞ്ചി ചതച്ചത്            -   ചെറിയ കഷ്ണം                                  
  • ചുവന്നുള്ളി ചതച്ചത്        -   3-4 എണ്ണം
  • മഞ്ഞൾപ്പൊടി            -   1 നുള്ള്                                   
  • മുളകുപൊടി              -   1/2 ടീസ്പൂൺ                                     

തയാറാക്കുന്ന വിധം

  • ഉപ്പുമാങ്ങ (മാങ്ങ ഉപ്പിലിട്ടത്) ചെറിയ കഷ്ണങ്ങളാക്കി പാത്രത്തിലേക്കു മാറ്റുക.
  • ഒരു തേങ്ങ ചിരകിയതിലേക്കു മാങ്ങ ഉപ്പിലിട്ട വെള്ളം 1/4 ഗ്ലാസും കുറച്ചു വെള്ളവും ചേർത്തു പാൽ (കട്ടിപ്പാൽ) പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത പാൽ നേരത്തെ മാങ്ങ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുക.
  • അതിനുശേഷം ഒരു ചട്ടി അടുപ്പത്തുവച്ച് അതിലേക്കു വെളിച്ചെണ്ണയൊഴിച്ചു കടുകു പൊട്ടിച്ചതിനു ശേഷം 4 മുതൽ 11 വരെയുള്ള ചേരുവകൾ വഴറ്റി ഉപ്പുമാങ്ങ കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.

Content Summary : Uppumanga curry, easy and tasty recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com