ADVERTISEMENT

തട്ടുകടയിൽ കിട്ടുന്നതിലും സൂപ്പർ രുചിയിൽ വീട്ടിലൊരുക്കാം പാൽ പൊറോട്ട.

ചേരുവകൾ

  • മൈദ - 2 കപ്പ്
  • ബേക്കിങ് സോഡ - 1/4 ടീ സ്പൂൺ
  • തൈര് - 2 ടേബിൾ സ്പൂൺ 
  • ചെറിയ ചൂടുള്ള പാൽ - മാവു കുഴക്കാൻ
  • ഉപ്പ് – 1/4 ടീ സ്പൂൺ

തയാറാക്കുന്ന വിധം 

  • മാവ് സോഡാപ്പൊടിയും ഉപ്പും ചേർത്തു യോജിപ്പിക്കുക. ഇതിൽ തൈരും പാലും ചേർത്തു കുഴച്ചു മാവു സോഫ്റ്റ് ആകുന്നതുവരെ  അടച്ചു വയ്ക്കുക.
  • പിന്നീട് ബോൾ ആക്കി അതിൽ എണ്ണ പുരട്ടി അരമണിക്കൂർ  അടച്ചു വയ്ക്കുക. 
  • പിന്നീടു കൈകൊണ്ടു പരത്തിയോ,വീശിയെടുത്തോ നേർമയാക്കി അതിൽ എണ്ണ തൂത്തു പ്ലീറ്റ് ആക്കി ചുരുട്ടി 15 മിനിറ്റ് മാറ്റി അടച്ചു വയ്ക്കുക.
  • പെറോട്ട വട്ടത്തിൽ പരത്തി ചൂടാക്കിയ ഫ്രൈയിങ് പാനിൽ രണ്ടുവശത്തും എണ്ണ തൂത്തു മൊരിച്ചെടുത്തു, കൈകൊണ്ടു രണ്ടുവശവും അടിച്ചെടുത്തു ചൂടോടെ കഴിക്കാം.

Content Summary : Milk parotta, soft parotta without egg.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com