രുചിയും അഴകും ചേർന്നൊരു മാർബിൾ കേക്ക്
Mail This Article
നല്ല സോഫ്റ്റായ വനിലയുടെയും ചോക്ലേറ്റിന്റെയും സമ്മിശ്ര രുചിയിൽ ഒരു അടിപൊളി മാർബിൾ കേക്ക്.
ചേരുവകൾ
- ഉപ്പില്ലാത്ത ബട്ടർ (തണുപ്പ് മാറിയതിനു ശേഷം ) - 125 ഗ്രാം
- പഞ്ചസാര - 1 കപ്പ്
- മുട്ട - 2
- വാനില എസൻസ് - 1 1/2 ടീസ്പൂൺ
- മൈദ - 1 1/2 കപ്പ്
- ബേക്കിങ് പൗഡർ - 1 1/2 ടീസ്പൂൺ
- ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
- പാൽ - 3/4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടർ ഇടുക. ഒരു ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്തതിനു ശേഷം മുട്ട ചേർക്കുക. നന്നായി ബീറ്റ് ചെയ്തു പഞ്ചസാരകൂടി ചേർത്തു സോഫ്റ്റ് ആക്കുക. ഇനി മറ്റൊരു പാത്രത്തിൽ മൈദ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക.
ബട്ടർ, മുട്ട, പഞ്ചസാര മിശ്രിതത്തിൽ മൈദ മിക്സ് കുറച്ചു കുറച്ചായി ചേർത്തു യോജിപ്പിക്കുക. ഇടയ്ക്കു പാൽ ചേർത്തു കൊടുക്കണം. വാനില എസൻസും ഇതിലേക്കു ചേർക്കാം. ഈ ബാറ്റർ 2 ഭാഗം ആക്കി ഒന്നിൽ കൊക്കോ പൗഡർ ചേർക്കാം. ഒരു ബേക്കിങ് ട്രേയിൽ ആദ്യം കൊക്കോ പൗഡർ ചേർത്ത മിക്സ് ഒഴിച്ച് അതിനു മുകളിൽ ബാക്കി മിശ്രിതം ചേർത്തു സാവധാനം നിരത്തുക.
180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 45-50 മിനിറ്റ് ബേക്ക് ചെയ്യുക. നല്ല സോഫ്റ്റ് മാർബിൾ കേക്ക് റെഡി.
Content Summary : Marble Cake, A deliciously swirled vanilla and chocolate cake recipe.