മാങ്ങാ അച്ചാർ ഈ രീതിയിൽ തയ്യാറാക്കിയാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ
Mail This Article
×
എത്ര ദിവസം വേണമെങ്കിലും കേടു വരാതെ എടുത്തു വയ്ക്കാവുന്ന ഒരു സൂപ്പർ മാങ്ങാ അച്ചാർ.
ചേരുവകൾ
- പച്ച മാങ്ങ - 4 എണ്ണം (അത്യാവശ്യം വലുപ്പത്തിൽ ഉള്ളത് )
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
- പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
- കറിവേപ്പില
- മുളകുപൊടി - 4 അല്ലെങ്കിൽ 5 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ താഴെ
- ഉലുവ വറത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
- കായപ്പൊടി - 1 1/4 ടീസ്പൂൺ
- വിനാഗിരി - 2 ടീസ്പൂൺ
- നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ഉലുവ - 1/2 ടീസ്പൂൺ
- ചുവന്ന മുളക് - 3 എണ്ണം
- ഉപ്പ്
തയാറാക്കുന്ന വിധം
മാങ്ങാ ചെറുതായി അരിഞ്ഞ് ഉപ്പ് ചേർക്കുക. ഇതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞതു ചേർത്തു യോജിപ്പിച്ചു മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി, കായം പൊടിച്ചത് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. വിനാഗിരിയും ചേർത്തു ഇളക്കി വയ്ക്കുക. നല്ലെണ്ണ ചൂടാക്കി കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തെടുത്തു മാങ്ങായിലേക്കു ചേർക്കുക. നന്നായി തണുക്കുന്നതു വരെ തുറന്നു വയ്ക്കുക. അതിനുശേഷം പാത്രത്തിൽ എടുത്തു ഫ്രിജിൽ വയ്ക്കാം.
Content Summary : Green mango pickle recipe by Rohini.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.