പൂരിയ്ക്കു കൂട്ടാൻ കിഴങ്ങു മസാല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Mail This Article
ഉരുളക്കിഴങ്ങു മസാല ഈ രീതിയിൽ തയാറാക്കി നോക്കൂ, പൂരിയ്ക്കൊപ്പം കഴിച്ചാൽ കിടിലൻ സ്വാദാണ്.
ചേരുവകൾ
- വേവിച്ച ഉരുളക്കിഴങ്ങ് - 3 എണ്ണം
- തക്കാളി - 1 എണ്ണം
- ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം അരിഞ്ഞത്
- കറിവേപ്പില
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കായം പൊടിച്ചത് - 1 നുള്ള്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിച്ച് കായപ്പൊടി ചേർത്ത് ഇളക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു ചൂടാക്കി തീ താഴ്ത്തി മഞ്ഞൾപ്പൊടി, ഗരം മസാല, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. അതിലേക്കു തക്കാളി നുറുക്കിയതു ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വച്ചു നന്നായി വേവിക്കുക. അതിലേക്കു വേവിച്ച ഉരുളക്കിഴങ്ങു പൊടിച്ചു ചേർത്തിളക്കി കുറച്ചു ഇളം ചൂട് വെള്ളവും ചേർത്തു നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്കു മല്ലിയില ചേർത്തു ഇളക്കി തീ അണയ്ക്കുക. പൂരിയുടെ കൂടെകഴിക്കാൻ കിടിലൻ കിഴങ്ങു കറി തയ്യാർ.
Content Summary : Poori potato masala recipe by Rohini.