ADVERTISEMENT

അടുക്കളയിൽ ലഭ്യമാകുന്ന ചേരുവകൾ ചേർത്തു തയ്യാറാക്കാം കിടിലൻ ചുറോ (Churro), സ്പാനിഷ് മധുരം.

 

ചേരുവകൾ

  • വെള്ളം - 1 & 1/4 കപ്പ്  
  • പഞ്ചസാര - 4  ടേബിൾസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ  
  • ബട്ടർ - 4 - 5 ടേബിൾസ്പൂൺ  
  • മൈദ - 1 1/4 കപ്പ്
  • മുട്ട - 2 എണ്ണം
  • വാനില എസൻസ് -  1 ടീസ്പൂൺ  
  • കറുവപ്പട്ട പൊടിച്ചത് - 1/2  ടീസ്പൂൺ
  • ചോക്ലേറ്റ് സോസ്

 

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളമെടുത്തു തിളയ്ക്കുമ്പോൾ ബട്ടർ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം മാവു ചേർത്തിളക്കി നന്നായി യോജിപ്പിച്ചെടുക്കണം.

ഉടനെ തന്നെ മാവു വേറൊരു പത്രത്തിലേക്കു മാറ്റി തണുത്ത ശേഷം വാനില എസൻസും മുട്ടയും ചേർത്തു നല്ല പരുവത്തിലാക്കി കുഴച്ചു മാറ്റി വയ്ക്കുക.

Churro2

ഇനി കേക്ക് ഡെക്കറേഷൻ സ്റ്റാർ ടിപ്പ് പൈപ്പിങ് ബാഗിലേക്കു മാവു നിറയ്ക്കാം. എണ്ണ ചെറു ചൂടാകുമ്പോൾ തീ കുറച്ചു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരി മാറ്റി വയ്ക്കുക.

 

പഞ്ചസാരയും പട്ട പൊടിച്ചതും ചേർത്ത് അല്ലെങ്കിൽ ചോക്ലേറ്റ് സോസിൽ ഡിപ്പ് ചെയ്തും കഴിക്കാം.

 

Content Summary : Easy Spanish churros recipe by Diji VJ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com