നാവിൽ അലിഞ്ഞിറങ്ങും സ്വാദിൽ ബട്ടർ പുഡ്ഡിങ് തയാറാക്കാം
Mail This Article
×
ബട്ടർ പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ?
ചേരുവകൾ
- പാൽ - 2 കപ്പ്
- പാൽപ്പൊടി - 1/4 കപ്പ്
- ബട്ടർ - 100 ഗ്രാം
- പഞ്ചസാര - 1/2 കപ്പ്
- കസ്റ്റാഡ് പൗഡർ - 2 ടേബിൾസ്പൂൺ
- ചൈന ഗ്രാസ് - 8 ഗ്രാം
- ബ്രഡ് കഷ്ണം - 3
- പിസ്താ പൊടിച്ചത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ചൈന ഗ്രാസ് 10 മിനിറ്റു കുറച്ചു വെള്ളം ഒഴിച്ചു സോക്ക് ചെയ്തു വയ്ക്കുക. ഒരു സോസ്പാനിലേക്കു പാൽ, കസ്റ്റഡ് പൗഡർ, പാൽപ്പൊടി, പഞ്ചസാര എന്നിവ ചേർത്തിളക്കുക. ഇത് വേവിക്കാനായി വയ്ക്കുക. വെന്തുവരുമ്പോൾ ബട്ടർ ചേർക്കുക. ശേഷം ഉരുക്കിയ ചൈനാ ഗ്രാസ് ചേർത്തിളക്കുക. ഇതിലേക്കു ബ്രഡ് കഷ്ണങ്ങളാക്കി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം മിക്സിയിലേക്കിട്ടു അടിച്ചെടുക്കുക. ഇതൊരു പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ചു സെറ്റ് ആയി വരുമ്പോൾ പിസ്താ പൊടിച്ചതു ചേർത്ത് അലങ്കരിക്കാം. ഫ്രിജിൽ വച്ചു 4 മണിക്കൂർ തണുപ്പിച്ചെടുത്തു വിളമ്പാം.
Content Summary : Butter pudding is a rich, custardy dessert made with bread, milk, eggs, sugar, and dried fruit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.