പൊട്ടുകടല കൊണ്ടൊരുക്കാം ആന്ധ്രാ പ്രദേശിലെ സ്പെഷൽ ചമ്മന്തിപ്പൊടി
Mail This Article
ആന്ധ്രപ്രദേശിൽ ഊണിനു ഒപ്പം കഴിക്കുന്ന നല്ലൊരു ചമ്മന്തിപ്പൊടി പൊട്ടുകടല കൊണ്ടാണു തയ്യാറാക്കുന്നത്. സ്വാദ് അറിഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാൻ തോന്നും. ഉണക്കത്തേങ്ങ ചേർത്താണ് ഇതു തയാറാക്കുന്നത്. ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കും എല്ലാം വളരെ നല്ലതാണ് ഈ പൊടി. കുറെ നാൾ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുകയും ചെയ്യാം.
ചേരുവകൾ
- പൊട്ടു കടല - കാൽ കിലോ
- വറ്റൽ മുളക് - 10 എണ്ണം
- വെളുത്തുള്ളി - 5 അല്ലി
- ഉണക്ക തേങ്ങ (കൊപ്ര ) - കാൽ കിലോഗ്രാം
- ഉപ്പ് - ഒന്നര സ്പൂൺ
തയാറാക്കുന്ന വിധം
പൊട്ടുകടല ചെറിയ തീയിൽ നന്നായി വറത്തു മാറ്റിയ ശേഷം, ചുവന്ന മുളകും വെളുത്തുള്ളിയും വറുത്തു മാറ്റി വയ്ക്കുക. ഉണക്ക തേങ്ങ നന്നായി വറുത്തു അതും മറ്റു ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഉപ്പും ചേർത്തു നന്നായി പൊടിച്ച് എടുക്കുക.
ആന്ധ്രാ ഹോട്ടലിലും വീടുകളിലും ചോറിന്റെ കൂടെ കഴിക്കുന്ന ഒന്നാണ് ഈ പൊടി. വളരെ രുചികരവും കുറെ കാലം സൂക്ഷിച്ചു വയ്ക്കാവുന്നതും ആണ്.
Content Summary : Pottukadala chammanthi podi is a South Indian condiment made with roasted lentils, coconut, and spices.