ADVERTISEMENT

പൊട്ടറ്റോ സ്റ്റിക്ക്സ്, ഡീപ്പ് ഫ്രൈ ചെയ്തും മൊരിച്ചും ചുട്ടും പലരുചിയിൽ ഉരുളക്കിഴങ്ങു വിഭവങ്ങൾ തയാറാക്കാറുണ്ട്. ഉപ്പ്, കുരുമുളക് അല്ലെങ്കിൽ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതു കൊണ്ടു രുചിയൊട്ടും കുറയില്ല. കെച്ചപ്പ് അല്ലെങ്കിൽ ബാർബിക്യൂ സോസ് പോലുള്ള സോസുകളിൽ മുക്കി കഴിക്കാം. സലാഡുകൾ, സൂപ്പ് അല്ലെങ്കിൽ സാൻവിച്ചുകൾക്കു മുകളിൽ ടോപ്പിങ്ങായും ഇവ ഉപയോഗിക്കാം. കാർബോ ഹൈഡ്രേറ്റിന്റെയും ഡയറ്ററി ഫൈബറിന്റെയും വിറ്റാമിൻ സി, ബി 6  എന്നിവയുടെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. ഫ്രൈ ചെയ്ത് എടുക്കുമ്പോൾ കലോറിയും കൊഴുപ്പും കൂടും. ഡയറ്റ് ശ്രദ്ധിക്കുന്നവർ ഇവ മിതമായി കഴിക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ

ഉരുളകിഴങ്ങു വേവിച്ചത്        -      2 എണ്ണം
ചുവന്ന മുളക് ചതച്ചത്          -    1 ടീസ്പൂൺ
കുരുമുളകുപൊടി                  - 1 ടീസ്പൂൺ
വെണ്ണ                                        -      20 ഗ്രാം
അരിപ്പൊടി                              -     1/4 കപ്പ്‌
കോൺഫ്ലോർ                        -     1/4 കപ്പ്‌
ഉപ്പ്                                             -  ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു വേവിച്ചത് നന്നായി ഒട്ടും കട്ടയില്ലാതെ പൊടിച്ചെടുക്കുക. അതിലേക്കു വെണ്ണയും ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേക്കു കുരുമുളകു പൊടിയും ചതച്ച മുളകും അരിപ്പൊടിയും കോൺഫ്ലോ‌റും ചേർത്തു നന്നായി യോജിപ്പിക്കാം. നല്ല കട്ടിയിൽ ഈ മാവ് തയാറാക്കാം. മാവെടുത്തു കൈകൊണ്ട് ഇഷ്ടത്തിനനുസരിച്ചു നീളമുള്ള വടിയുടെ ഷേപ്പിൽ വറുത്തെടുക്കാം. സോസിനൊപ്പം കഴിക്കാം.

Content Summary : Potato sticks are a relatively healthy snack food, but they are high in calories and fat. Therefore, it is important to eat them in moderation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com