കറുമുറെ കൊറിക്കാൻ റാഗി മുറുക്ക്
Mail This Article
×
ഹെൽത്തി സ്നാക്കുകൾ കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും രുചി.
ചേരുവകൾ
- റാഗിപ്പൊടി - 1 കപ്പ്
- കടല മാവ് - 1 കപ്പ്
- അരിപ്പൊടി - 1/2 കപ്പ്
- വെണ്ണ - 2 ടീസ്പൂൺ
- ചൂടാക്കിയ എണ്ണ - 4 ടീസ്പൂൺ
- മുളകുപൊടി - 3 ടീസ്പൂൺ
- കായപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
തയാറാക്കുന്ന വിധം
റാഗിപ്പൊടിയും മറ്റു ചേരുവകളും വെണ്ണയും ചൂടാക്കിയ എണ്ണയും ചേർത്തു കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു സോഫ്റ്റ് ആയി കുഴച്ചെടുക്കുക.
5 മിനിറ്റു വച്ച ശേഷം സേവനാഴിയിൽ ഇടിയപ്പ ചില്ലിട്ടു തിളച്ച എണ്ണയിൽ വറത്തു കോരുക. കുറച്ചു കറിവേപ്പില കൂടി വറുത്തു ചേർക്കാം.
Content Summary : Scrumptious Ragi Murukku recipe by Prabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.