ഊണിനു രുചി പകരാൻ തേങ്ങ വറുത്തരച്ച മീൻകറി
Mail This Article
നല്ല സ്വാദുള്ള നാടൻ മീൻ കറി, തേങ്ങ വറുത്തരച്ച മീൻ കറി ചോറിനൊപ്പം കഴിക്കാൻ സൂപ്പറാണ്.
ചേരുവകൾ
തേങ്ങ അരപ്പു തയാറാക്കാൻ
- വെളിച്ചെണ്ണ - 1 ടീസ്പൂൺ
- തേങ്ങാ ചിരകിയത് - 1 1/4 കപ്പ്
- ചെറിയ ഉള്ളി - 5 എണ്ണം
- ചുവന്ന മുളക് - 5 എണ്ണം
- മുഴുവൻ മല്ലി - 2 ടീസ്പൂൺ
- കുരുമുളക് - 1 1/2 ടീസ്പൂൺ
- കറിവേപ്പില - 4-5
- ഉലുവ - 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തേങ്ങയിൽ ഉലുവയും മഞ്ഞൾ പൊടിയും ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്തു വെളിച്ചെണ്ണ ചൂടായശേഷം ഇട്ടു വറുത്തെടുക്കുക, 80% വറത്തു കഴിയുമ്പോൾ ഉലുവ ചേർക്കുക. നന്നായി വറുത്തതിന് ശേഷം തീ ഓഫ് ചെയ്തിട്ട് മഞ്ഞൾപ്പൊടി ചേർത്തു റോസ്റ്റ് ചെയ്യുക. ഈ കൂട്ട് തണുത്തുകഴിയുമ്പോൾ നന്നായി അരച്ചെടുക്കുക.
കറിയ്ക്കുവേണ്ടി:
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- ഉലുവ - 2 നുള്ള്
- ചെറിയ ഉള്ളി - 5-6 എണ്ണം
- ഇഞ്ചി -1 ടേബിൾസ്പൂൺ
- വെളുത്തുള്ളി - 5 അല്ലി
- കറിവേപ്പില
- പച്ചമുളക് - 2- 3 എണ്ണം
- തക്കാളി - 1 ഇടത്തരം
- ഉപ്പ് - ആവശ്യത്തിന്
- കുടംപുളി - 2 എണ്ണം
- മീൻ - 1/2 കിലോഗ്രാം
തയാറാക്കുന്ന വിധം
ഒരു മൺചട്ടി ചൂടായി കഴിയുമ്പോൾ ഉലുവ പൊട്ടിക്കുക. പിന്നീട് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ചേർത്തു വഴറ്റുക. വഴറ്റിയതിനുശേഷം തക്കാളി ചേർത്തു കൊടുക്കുക. അതിലേക്ക് അരപ്പു ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചതിനു ശേഷം മീൻ ചേർത്തു കൊടുക്കുക. മീൻ വെന്തുകഴിയുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. നമ്മുടെ വറുത്തരച്ച മീൻകറി തയ്യാറായിട്ടുണ്ട്. ചൂടു ചോറിനൊപ്പം ഈ മീൻകറി കൂടി ഉണ്ടെങ്കിൽ മറ്റൊന്നും ആവശ്യമില്ല.
Content Summary : Delicious roasted coconut fish curry.