ക്രീമി കോക്കനട്ട് ചട്ണി, ഇഡ്ഡലിയ്ക്കൊപ്പം സൂപ്പർ
Mail This Article
×
തേങ്ങാ ചട്ണി, ഈ രുചിക്കൂട്ടുകൾ ചേർത്തു തയാറാക്കി നോക്കൂ... ഉഗ്രൻ സ്വാദാണ്.
ചേരുവകൾ
- തേങ്ങ ചിരകിയത് - 5 ടീസ്പൂൺ
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ചെറിയ ഉള്ളി - 1
- കറിവേപ്പില - 3-4 ടീസ്പൂൺ
- പച്ചമുളക് - 1
- പുളി - ഒരു ചെറിയ കഷ്ണം
- കശുവണ്ടിപ്പരിപ്പ് - 5 മുതൽ 6 വരെ
- വെള്ളം
- ഉപ്പ്
താളിയ്ക്കാൻ
- വെളിച്ചെണ്ണ - 1 ടീസ്പൂൺ
- കടുക്
- ഉണക്ക മുളക് - 3 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ചെറിയ ജാറിലേക്കു താളിക്കാൻ ഉള്ള ചേരുവകൾ ഒഴികെയുള്ള എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളവും ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്കു മാറ്റുക. ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. കടുകു ചേർത്തു പൊട്ടുമ്പോൾ ചുവന്ന മുളകു കഷ്ണങ്ങളും കറിവേപ്പിലയും ചേർക്കുക. ഇത് ചട്ണിയിലേക്കു ഒഴിക്കുക. രുചികരമായ തേങ്ങ ചട്ണി തയാർ. ഇഡ്ഡലി ദോശ ഒക്കെ കൂട്ടി കഴിക്കാം.
Content Summary : Serve the chutney with idli, dosa, or vada.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.