ഇൗ പുട്ട് തയാറാക്കാൻ വെള്ളം വേണ്ട, പഞ്ഞി പോലെ മൃദുവായ വെറൈറ്റി െഎറ്റം
Mail This Article
പുട്ടും കടലയും നല്ല കോമ്പിനേഷനാണ്. മധുരപ്രേമികള്‍ക്ക് പഴവും. കൂടാതെ ചക്ക സീസണെങ്കിൽ പുട്ടിൽ പഴുത്ത ചക്ക നിറച്ചും തയാറാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പുട്ടും മാങ്ങയുമായാലോ? വെറൈറ്റി രുചിയിൽ പുട്ട് തയാറാക്കാം. ഇൗ പുട്ടിന് വെള്ളം ഒഴിച്ച് നനയ്ക്കേണ്ടതുമില്ല. പ്രാതൽ ഗംഭീരമാക്കാൻ പഞ്ഞി പോലെ സോഫ്റ്റായ ഗോതമ്പു പുട്ട്, പ്രത്യേകിച്ചു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ സൂപ്പറാണ്.
ചേരുവകൾ
• ഗോതമ്പു പൊടി - 2 കപ്പ്
• പഴുത്ത മാങ്ങ - 2
• ഉപ്പ് - ആവശ്യത്തിന്
• തേങ്ങ ചിരകിയത് - 1 കപ്പ്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടിയും ഉപ്പും മാങ്ങ അരിഞ്ഞതും കൂടി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൾസ് മോഡിൽ അടിച്ചെടുക്കുക.
ശേഷം പുട്ടുകുറ്റിയിൽ തേങ്ങയും അടിച്ചെടുത്ത മാവും ഇടകലർത്തി പുട്ട് ഉണ്ടാക്കുക. ഇത് ചൂടാറിയാലും സോഫ്റ്റായി ഇരിക്കും. കറിയില്ലാതെയും മാമ്പഴത്തിന്റെ സ്വാദിൽ പുട്ട് കഴിക്കാം.
English Summary: Wheat mango putt Recipe