ADVERTISEMENT

കോവയ്ക്ക തോരനായും മെഴുക്കുപെരട്ടിയായുമൊക്കെ ചോറിന് കഴിക്കാറുണ്ട്. കറി കൂട്ടിയിട്ടുണ്ടോ? മലയാളികളെ സംബന്ധിച്ചിടത്തോളം തേങ്ങാ പാൽ ഒഴിച്ച കറികളെല്ലാം തന്നെ വളരെ രുചികരമാണ്. ഇനി കറിയൊന്നു പരീക്ഷിച്ചാലോ? കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും ഇൗ രുചിക്കൂട്ട്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

 

ചേരുവകൾ

 

•കോവയ്ക്ക - 250 ഗ്രാം

•മുളക് പൊടി - 2 1/2 ടീസ്പൂൺ 

•മഞ്ഞൾ പൊടി - 1 ടീസ്പൂൺ 

•വെളിച്ചെണ്ണ - 1 ടീസ്പൂൺ

•ഗരം മസാല - 1/2ടീസ്പൂൺ

•തക്കാളി - 1 

•തേങ്ങാ പാൽ - 2 & 1/2 കപ്പ്

•ഉപ്പ്‌ 

•ചെറിയ ഉള്ളി  അരിഞ്ഞത്  - 1 കപ്പ്

•ഇഞ്ചി അരിഞ്ഞത്  - 1ടേബിൾസ്പൂൺ

•വെളുത്തുള്ളി അരിഞ്ഞത് - 1ടേബിൾസ്പൂൺ

•പച്ചമുളക്  - 4

•കറിവേപ്പില 

 

തയാറാക്കുന്ന വിധം  

 

 ആദ്യം തന്നെ 250 ഗ്രാം കോവയ്ക്ക നാല് കഷ്ണങ്ങൾ ആക്കി നീളത്തിൽ മുറിച്ചത് ഒരു മൺപാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ  മുളക്പൊടിയും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കുഴച്ചു  വയ്ക്കുക. ഇത്  കുറച്ചു എണ്ണയിൽ വറുത്തു കോരാം. 

 

ബാക്കി എണ്ണയിലേക്ക്  ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ ചെറിയഉള്ളി അരിഞ്ഞത് , ഇഞ്ചിഅരിഞ്ഞത്, വെളുത്തുള്ളിഅരിഞ്ഞത്, പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ശേഷം ഒന്നര ടീസ്പൂൺ മുളക്പൊടി അര ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് വഴറ്റി തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴന്നു വരുമ്പോൾ നേരത്തെ വറുത്തു മാറ്റിയ കോവക്കയും ഒന്നര കപ്പ് തേങ്ങാപാലും കൂടി ചേർത്ത്  തീ അണയ്ക്കാം. സ്വാദിഷ്ടമായ കോവക്ക കറി റെഡി. 

English Summary: Kovakkai Curry Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com