ADVERTISEMENT

വെജിറ്റേറിയൻ പ്രേമികൾക്ക് പ്രിയമുള്ളതാണ് കോളിഫ‍‍‍്ലവർ വിഭവങ്ങൾ. ആ കൂട്ടത്തിൽ സ്വാദേറിയ െഎറ്റമാണ് ചില്ലി ഗോബി. അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിയ്ക്കുമൊക്കെ അടിപൊളി കോമ്പിനേഷനാണിത്. ചേരുവകൾ എല്ലാം ചേർത്ത് തയാറാക്കാൻ പാടാണെന്ന് കരുതണ്ട, വളരെ എളുപ്പത്തിൽ ചില്ലി ഗോബി തയാറാക്കാം. 

 

∙കോളിഫ്ലവർ–1

∙സവാള–2

∙ഇഞ്ചി–ഒരു ചെറിയ കഷ്ണം

∙വെളുത്തുള്ളി–10

∙കാപ്സിക്കം–1/2

∙കൊണ്ഫ്ലോർ:1കപ്പ്‌

∙മൈദ–1/2കപ്പ്

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്–1ടേബിൾ സ്പൂൺ

∙മുളക്‌പൊടി–1ടേബിൾ സ്പൂൺ

∙കുരുമുളക് പൊടി–1/2ടീസ്പൂൺ

∙ഉപ്പ് – ആവശ്യത്തിന്

∙ടൊമാറ്റോ സോസ്–2 ടീസ്പൂൺ

∙സോയാ സോസ്–1ടീസ്പൂൺ

∙റെഡ് ചിലി സോസ്–1ടീസ്പൂൺ

∙ഗ്രീൻ ചിലി സോസ്–1ടീസ്പൂൺ

തയാറാക്കുന്ന വിധം

 

കോളിഫ്ലവർ തിളച്ച വെള്ളത്തിൽ മഞ്ഞൾ പൊടിയും, ഉപ്പും ഇട്ട് വച്ചതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റിവക്കുക.ഒരു പാത്രത്തിൽ കോൺഫ്ലോർ, മൈദ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്‌പൊടി, കുരുമുളക് പൊടി, ഉപ്പ്‌ തുടങ്ങി ചേരുവയും ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം.

 

ഒരു  ചീനച്ചട്ടിയിൽ എണ്ണ  ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞതും സവാളയും കാപ്സിക്കവും പച്ചമുളക് എല്ലാം ചേർത്ത് വഴറ്റാം. നന്നായി കുഴഞ്ഞു വരുമ്പോൾ പൊടികളും സോസുകൾ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശേഷം വറുത്തു വച്ചിരിക്കുന്ന കോളി ഫ്ലവർ ഇട്ട് യോജിപ്പിച്ച് അവസാനം ഒരു ടീസ്പൂൺ കോണ്്‍ഫ്ലേർ വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തിളക്കി വാങ്ങുക. ചില്ലി ഗോബി തയാർ

English Summary: easy chilli gobi recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com