ഞൊടിയിടയിൽ ഒരു കറി തയാറാക്കാം; ഇത് തക്കാളി സ്പെഷൽ
Mail This Article
ചോറിന് തക്കാളി തേങ്ങയരച്ച് വച്ചത് എല്ലാവർക്കും പ്രിയമാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും സൂപ്പറാണിത്. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു കറി തയാറാക്കിയാലോ? തക്കാളി വരട്ടിയത്. രുചിയൂറും കറിയാണിത്. ഞൊടിയിടയിൽ ചോറിനും ചപ്പാത്തിക്കും കറി റെഡിയാക്കാം.
ചേരുവ
∙തക്കാളി - 4 ഇടത്തരം വലുപ്പം
∙സവാള - മീഡിയം സവാളയുടെ പകുതി
∙ഇഞ്ചി - ഒരു ചെറിയ കഷണം
∙വെളുത്തുള്ളി - 4 അല്ലി
∙പച്ചമുളക് - 2 എണ്ണം
∙കറിവേപ്പില
∙വെളിച്ചെണ്ണ - 1 ടീസ്പൂണ്
∙മഞ്ഞൾപൊടി- 1/2 ടീസ്പൂണ്
∙മുളകുപൊടി - 1 ടീസ്പൂണ്
∙കടുക്
തയാറാക്കുന്ന വിധം
തക്കാളിയും സവാളയും തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വഴറ്റുക. ഇനി ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. അടപ്പ് അടച്ച് തീ താഴ്ത്തി വയ്ക്കുക.
തക്കാളി വെന്തുടയുന്നത് വരെ വേവിക്കുക. ഒരു നുള്ള് പഞ്ചസാര ചേർക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. എളുപ്പവും രുചികരവുമായ തക്കാളി വാട്ടിയത് തയാറാണ്.
English Summary: special tomato recipe