കർക്കടക മാസത്തിൽ ഇൗ പൊടി കഴിക്കണം; സന്ധിവേദനകളിൽ നിന്ന് ആശ്വാസം നേടാം
Mail This Article
കർക്കടകത്തിൽ കഴിക്കാം ഉലുവപ്പൊടി, ഇത് നൽകും സന്ധിവേദനകളിൽ നിന്നും ആശ്വാസം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് കർക്കിടകം. ഉലുവ കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും മാത്രമല്ല സമ്പൂർണ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഉലുവപ്പൊടി എങ്ങനെ രുചികരമായി തയാറാക്കുമെന്നു നോക്കാം.
ചേരുവകൾ
ഉലുവ - 100 ഗ്രാം
കൊട്ട തേങ്ങ - 1/8 ഭാഗം
ശർക്കര -25 ഗ്രാം
ഉപ്പ് - 1/4 സ്പൂൺ
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ ഉലുവ ഇട്ട് ചുവപ്പ് നിറം ആകുന്നതുവരെ വറുക്കുക. ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
അര മുറി കൊട്ട തേങ്ങയുടെ കാൽഭാഗവും പൊടിച്ചെടുക്കുക. ശർക്കരയും പൊടിക്കുക. ഇനി അല്പം ഉപ്പും ചേർത്ത് ഒന്നുകൂടെ എല്ലാം മിക്സിയിൽ ഇട്ട് ഒന്ന് യോജിപ്പിച്ച് എടുക്കുക. ചില്ലു പാത്രത്തിലിട്ട് സൂക്ഷിച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെ ഇരിക്കും.
ആരോഗ്യപ്രദമായ ഈ കൂട്ട് ഒരു സ്പൂൺ വീതം എന്നും കഴിച്ചാൽ സന്ധികളിലെ വേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കും.
English Summary: Fenugreek Powder Recipes