ഇത് കലക്കി! വറുത്തരച്ച മത്തങ്ങ സാമ്പാർ
Mail This Article
ചോറിന് സാമ്പാർ ഉണ്ടെങ്കിൽ ഗംഭീരമായി. സദ്യയെങ്കിൽ പരിപ്പും സാമ്പാറും അവിയലുമൊക്കെ വേണം. വറുത്തരച്ച സാമ്പാറും മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. ഇത്തവണ സ്പെഷലായി മത്തങ്ങ സാമ്പാർ തയാറാക്കിയാലോ? എങ്ങനെയെന്നും നോക്കാം.
∙മത്തങ്ങ ഒന്ന്
∙ഉരുളകിഴങ്ങ് ഒന്ന്
∙പരിപ്പ് ഒരു കപ്പ്
∙തക്കാളി ഒന്ന്
∙മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
∙ചുവന്ന മുളക് പൊടി ഒരു ടീസ്പൂൺ
∙കായം ഒരു കഷണം
∙മല്ലി ഒരു സ്പൂൺ
∙ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
∙ഉലുവ അര ടീസ്പൂൺ
∙കടലപരിപ്പ് ഒരു ടീസ്പൂൺ
∙പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
∙കടുക് ഒരു ടീസ്പൂൺ
∙ചുവന്ന മുളക് 2 എണ്ണം
∙നാളീകേരം ഒരു ചെറിയ കപ്പ്
∙കറിവേപ്പില ഒരു തണ്ട്
തയാറാക്കേണ്ട വിധം
പരിപ്പ് കഴുകി വൃത്തിയാക്കി വെള്ളം ഒഴിച്ച് വെയ്ക്കുക. മത്തങ്ങ , ഉരുളകിഴങ്ങ് കഴുകി വൃത്തിയാക്കി നുറുക്കുക. സാമ്പാർ പൊടി വറുത്ത് പൊടിച്ച് നാളികേരം ചേർത്ത് അരയ്ക്കുക.
വേവിച്ചുവെച്ച ഭക്ഷണത്തിലേക്ക് അരച്ച് ചേർത്തത് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് തിളപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. െറിയ തീയിൽ വച്ച് തിളപ്പിക്കുക.അവസാനം വറുത്തെടുക.നല്ല ഒരു സ്വാദിഷ്ടമായ വറുത്തരച്ച സാമ്പാർ.
English Summary: Varutharacha Sambar Recipe