ഇത്ര രുചിയോ? നാടൻ കായ മെഴുക്കുപുരട്ടി
Mail This Article
നാടൻ കായ മെഴുക്കുപുരട്ടി. നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഉഗ്രൻ മെഴുക്കുപുരട്ടിയാണിത്. ആർക്കും ഇഷ്ടപ്പെടുന്ന രുചിയാണ്. പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനയേ വയ്ക്കൂ....
ചേരുവകൾ
•പച്ചക്കായ - രണ്ടെണ്ണം
•സവാള - ഒന്ന്
•പച്ച മുളക് - നാലെണ്ണം
•കറിവേപ്പില - കുറച്ച്
•വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
•മുളകുപൊടി - മുക്കാൽ ടീസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചക്കായ നീളത്തിൽ മുറിച്ചതിനുശേഷം നേരിയ കഷണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിൽ ഇട്ടു കൊടുക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കറിവേപ്പിലയും സവാള അരിഞ്ഞതും പച്ചമുളകും കൂടിയിട്ട് നന്നായി വഴറ്റി എടുക്കാം. നേരത്തെ അരിഞ്ഞ് വെള്ളത്തിലിട്ടു വച്ച പച്ചക്കായ വെള്ളം കളഞ്ഞതിനുശേഷം ഇതിലേക്ക് ഇട്ടു കൊടുക്കാം.
ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വെള്ളം ഒഴിക്കാതെ ചെറിയ തീയിൽ വഴറ്റിയെടുക്കുക. പാൻ അടച്ചുവച്ച് രണ്ടു മിനിറ്റ് വേവിക്കാം. രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും പച്ചക്കായ നന്നായി വെന്തുകാണും ഇത് ഒന്നുകൂടെ ഇളക്കിയെടുത്ത് ചൂട് ചോറിന്റെ കൂടെ വിളമ്പാം.
English Summary: banana curry kerala style