ADVERTISEMENT

റാഗി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ കൊതിയൂറും പലഹാരം. യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ പഞ്ഞി പോലെ റാഗി കിണ്ണത്തപ്പം തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം.

 

 

 

 

ആവശ്യമുള്ള ചേരുവകൾ 

 

•റാഗി - ഒരു കപ്പ് 

• തേങ്ങ ചിരവിയത് - ഒരു കപ്പ് 

• ശർക്കര - 250 ഗ്രാം 

•നെയ്യ് - രണ്ട് ടീസ്പൂൺ 

 

 തയാറാക്കുന്ന വിധം 

 

•ഒരു കപ്പ് റാഗി വെള്ളത്തിൽ ഇടുക. മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. റാഗി ഒരു പ്രാവശ്യം മിക്സിയിൽ അരച്ചു കഴിഞ്ഞാൽ ഇതിന്റെ കൂടെ തന്നെ ഒരു കപ്പ് തേങ്ങ ചിരവിയതും കൂടെ ഇട്ട് വീണ്ടും അരയ്ക്കുക. ശേഷം നമ്മൾക്ക് ഇതിൻറെ പാല് പിഴിഞ്ഞെടുക്കണം. ഇതേ പോലെ തന്നെ ഒരു പ്രാവശ്യം കൂടി ചെയ്യുക രണ്ടാം രണ്ടാം പാലും പിഴിഞ്ഞെടുക്കുക. 

 

•ഇനി ഇതിലേക്ക് ആവശ്യമായ 250 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വയ്ക്കാം. 

 

•ചുവടുകട്ടിയുള്ള ഒരു പാത്രം എടുത്ത് നമ്മൾ പിഴിഞ്ഞെടുത്ത പാൽ അതിനകത്തോട്ട് ഒഴിച്ച് അടുപ്പിൽ വച്ച് തീ ഓൺ ചെയ്യാം. ഉരുക്കിയ ശർക്കര ഇതിലേക്ക് അരിച്ചൊഴിക്കാം. കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കാം. ശേഷം ഒന്നുകൂടി കുറുകി വരുമ്പോൾ വീണ്ടും ഒരു ടീസ്പൂൺ കൂടി നെയ്യ് ഒഴിച്ചു കൊടുക്കാം. അതിനുശേഷം നന്നായി കുറുകി വരുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. സ്വാദിഷ്ടമായ റാഗി കിണ്ണത്തപ്പം തയാർ. 

English Summary: Ragi Appam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com