ഇങ്ങനെയുമൊരു പയറ് കറിയോ? ഇതൊന്നു ഉണ്ടാക്കി നോക്കൂ
Mail This Article
വൻപയർ തോരനായും മുകളക് ചതച്ചിട്ടുമൊക്കെ തയാറാക്കാറുണ്ട് ചോറിന് സൂപ്പറാണ്. പല നാട്ടിലും വിഭവങ്ങൾ അവരുടേതായ ശൈലിയിലാണ് വയ്ക്കുന്നത്. അങ്ങനെയൊരു വ്യത്യസ്ത കറിയുടെ റെസിപ്പിയാണ് പങ്കുവയ്ക്കുന്നത്. രുചിക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ ഒരു ബെന്തി കറി. പയറുകൊണ്ട് ഒരു കൊങ്കിണി കറി തയാറാക്കിയാലോ?
ചേരുവകൾ
വൻപയർ പയറ് -ഒരു കപ്പ്
ചുവന്ന മുളക് -6 എണ്ണം
പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് -പാകത്തിന്
വെളുത്തുള്ളി -10 എണ്ണം
കറിവേപ്പില- ഒരു തണ്ട്
നാളികേരം -ചിരകിയത് ഒരു കപ്പ്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ
തയാറാക്കേണ്ട വിധം
പയർ വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം കുക്കറിൽ വേവിച്ചെടുക്കുക. നാളികേരം, പുളി , ചുവന്ന മുളക് മിക്സിയില്‍ അരച്ചെടുക്കുക.വേവിച്ചെടുത്ത പയറിൽ ഉപ്പും നാളികേരം അരച്ചതും കൂടി ചേർത്ത് ഒന്ന് എല്ലാം കൂടി ഒന്ന് മിക്സ് ആക്കുക.
വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി ഫ്രൈ ചെയ്യുക.കറിവേപ്പിലയും ചേർക്കാം. പയറു കൊണ്ടുള്ള ഒരു വെറൈറ്റി റെസിപ്പി ചോറിനും ചപ്പാത്തിക്കും നല്ല സ്വാദാണ്.
English Summary: Variety vanpayer curry