ADVERTISEMENT

വെറൈറ്റി രുചിയിൽ എന്ത് തയാറാക്കി നൽകിയാലും കുട്ടികൾക്ക് ഇഷ്ടമാകും. എന്നും ഒരേ വിഭവം നൽകിയാൽ അവർക്ക് മടുപ്പാകും. കാഴ്ചയിൽ പുതുമ തോന്നുന്ന പുതിയൊരു ഐറ്റം ഇനി ബ്രേക്ക്ഫാസ്റ്റായോ നാലുമണി പലഹാരമായോ ഉണ്ടാക്കാം. ലൗലെറ്റർ അല്ലെങ്കിൽ ഏലാഞ്ചി ഇതാണ് രുചിയൂറും വിഭവത്തിന്റെ പേര്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

ചേരുവകള്‍

മൈദ - 1 കപ്പ്

വെള്ളം - 1 കപ്പ്

മുട്ട - 1

ഉപ്പ് - 1/4 ടീസ്പൂണ്

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂണ്

കശുവണ്ടി - 10 

ഉണക്കമുന്തിരി - 1 ടീസ്പൂണ്

തേങ്ങ - 1 കപ്പ്

പഞ്ചസാര - 1/4 കപ്പ്

ഏലക്ക - 2 എണ്ണം

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി നെയ്യ് ചേർക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റുക. ഇതിലേക്ക് തേങ്ങ ചേർത്ത് ഇടത്തരം തീയിൽ 2 മുതൽ 4 മിനിറ്റ് വരെ വഴറ്റാം. ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ചേർക്കണം. പഞ്ചസാര ഉരുകുന്നതുവരെ വഴറ്റാം. തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്ന് പാൻ മാറ്റാം. ഇപ്പോൾ ഫില്ലിങ് തയാറാണ്.

 

ഒരു മിക്സിയിൽ മൈദ, വെള്ളം, മുട്ട, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. കട്ടയില്ലാതേ  മിക്സിയിൽ അടിച്ചെടുക്കാം. പാൻ വച്ച് ചൂടാകുമ്പോള്‍ ചെറിയ തവി മാവ് ചേർത്ത് നല്ല നേർത്ത ദോശ പോലെ പരത്തുക. കുറഞ്ഞതും ഇടത്തരവുമായ തീയിൽ 30 സെക്കൻഡ് വേവിക്കുക. തിരിച്ചിട്ടു മറുവശവും വേവിക്കാം. ഒരു സ്പൂൺ നിറയെ തേങ്ങാ മിശ്രിതം ദോശയിൽ വയ്ക്കുക, ദോശ ചുരുട്ടി എടുക്കാം. രുചികരമായ ലൗലെറ്റർ അല്ലെങ്കിൽ ഏലാഞ്ചി തയാറാണ്

English Summary: Elanchi Easy Malabar Snack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com