നെയ്യും എണ്ണയും ചേർക്കാതെ ഹൽവ ഉണ്ടാക്കാം; അതും അവൽ കൊണ്ട് രുചിയൂറും ഐറ്റം
Mail This Article
മധുരപലഹാരങ്ങളിൽ മിക്കവർക്കും ഏറെ ഇഷ്ടമുള്ളതാണ് ഹൽവ. പലനിറങ്ങളിലുമുണ്ട്. കടയിൽ നിന്ന് വാങ്ങാതെ ഇനി ഹൽവ വീട്ടിൽ തയാറാക്കിയാലോ? ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ ഒായിലും നെയ്യും ഒന്നും ചേർക്കാത്ത ഹൽവയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
അവൽ - 1 കപ്പ്
ശർക്കര - 300 ഗ്രാംസ്
തേങ്ങ - ഒന്ന്
തയാറാക്കുന്ന വിധം
• അവൽ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.
• ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.
•ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാൽ വേണം.
•തേങ്ങാപ്പാലിൽ അവൽ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വയ്ക്കുക.. ചെറുതായി കുറുകുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹൽവ റെഡി. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
English Summary: No oil Halwa Recipe