ADVERTISEMENT

പപ്പടം പൊടിച്ച് ചോറ് കഴിക്കാൻ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. പരിപ്പും പപ്പടവും ബെസ്റ്റ് കോമ്പിനേഷനാണ്. ഇനി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല. വീട്ടിൽ തന്നെ മായം ചേർക്കാത്ത പപ്പടം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഉഴുന്ന് -1 കപ്പ്‌

ബേക്കിങ് സോഡാ -1/2 ടീസ്പൂൺ

ഉപ്പും വെള്ളവും ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി

ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ബേക്കിങ്  സോഡാ, ഉപ്പ് വെള്ളം ചേർത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്സ്‌ ചെയ്യുക.

ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട്‌ ചെയ്ത് ട്രെയിൽ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com