ഇങ്ങനെയൊരു സൂപ്പ് കഴിച്ചിട്ടുണ്ടോ? പ്രത്യേകതയുണ്ട്!
Mail This Article
ജ്യൂസിനേക്കാൾ ആരോഗ്യദായകമാണ് സൂപ്പ്. ചിക്കനും വെജിറ്റബിളുമൊക്കെയുള്ള സൂപ്പുകൾ ഇന്നുണ്ട്. വീട്ടില്‍ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പ് പായ്ക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു സൂപ്പ് തയാറാക്കിയാലോ? ഈ ഹെൽത്തി സൂപ്പ് തടികുറയ്ക്കാനും നല്ലതാണ്. റാഗിയും പച്ചക്കറികളുമാണ് പ്രധാന ചേരുവ. എളുപ്പത്തിൽ എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
റാഗി പൊടി - 1 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ/ബട്ടർ - 1ടീസ്പൂണ്
സവാള - 1 ചെറുതായി അരിഞ്ഞത്
ക്യാരറ്റ് - 1/4 കപ്പ് അരിഞ്ഞത്
ബീൻസ് - 4 എണ്ണം അരിഞ്ഞത്
സ്പ്രിംഗ് ഒണിയൻ- 1 എണ്ണം അരിഞ്ഞത്
ഇഞ്ചി- 1/2 ടീസ്പൂണ്
വെളുത്തുള്ളി - 1 അല്ലി
കുരുമുളകുപൊടി - 1/4 ടീസ്പൂണ്
ഉപ്പ്– ആവശ്യത്തിന്
വെള്ളം - 2 കപ്പ്
നാരങ്ങ നീര് - 1/2 നാരങ്ങയുടെ നീര്
കുരുമുളക് പൊടി
മല്ലിയില
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് സവാള ചേർത്ത് വഴറ്റുക. കാരറ്റ്, ബീൻസ്, അരിഞ്ഞ സ്പ്രിംഗ് ഓണിയന്റെ വെളുത്ത ഭാഗം എന്നിവ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റാം. ജീരകപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. റാഗി പൊടി ചേർത്ത് ഒരു മിനിറ്റിൽ താഴെ വഴറ്റുക.
വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കിയിട്ട് തിളപ്പിക്കണം. 5-8 മിനിറ്റ് വേവിക്കണം. കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് നാരങ്ങ നീര്, മല്ലിയില, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ എന്നിവ ചേർത്ത് 5-10 മിനിറ്റ് അടച്ചുവയ്ക്കാം. രുചികരമായ സൂപ്പ് റെഡി. കഴിക്കുമ്പോൾ ഉപ്പും കുരുമുളകും നാരങ്ങാനീരും ആവശ്യമെങ്കിൽ ചേർക്കാം