ADVERTISEMENT

പച്ചക്കറികളിലെ രാജാവ് എന്നറിയപ്പെടുന്നത് വഴുതനങ്ങ. കുട്ടികൾ ഉൾപ്പെടെ ചിലർക്ക് വഴുതനങ്ങയുടെ രുചി ഇഷ്ടപ്പെടാറില്ല സാമ്പാറിൽ ചേർത്തും മെഴുക്കുപുരട്ടിയായും നമ്മൾ പല രീതിയിൽ വഴുതനങ്ങ ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ നല്ലതാണ്. ഇതിൽ നാരുകൾ ധാരാളമുള്ള കാരണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞ പോലെ ഉണ്ടാകും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇത് തടയും. ഹൃദയത്തിന് വളരെ നല്ലതാണ്. പർപ്പിൾ വഴുതനങ്ങ വളരെ നല്ലത്. പച്ചക്കറി ഡയറ്റ് എപ്പോഴും ഒരു റെയിൻബോ ആയിരിക്കണം. അതായത് പലതരത്തിൽ പല നിറത്തിലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തണം.

 ഇനി വഴുതനങ്ങ കൊണ്ട് സ്പെഷൽ ഐറ്റം ഉണ്ടാക്കിയാലോ? മീൻ മസാല ചേർത്ത് വഴുതനങ്ങ പൊരിച്ചെടുക്കാറുമുണ്ട്. വ്യത്യസ്തമായി വാഴയിലയിൽ വാട്ടിയെടുത്ത് ഒന്ന് ഉപയോഗിച്ച് നോക്കാം. അത്രയും രുചികരമാണ്. കരിമീൻ പൊള്ളിച്ചെടുക്കുന്നപോലെ അടിപൊളി രുചിയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

വഴുതനങ്ങ –ഒന്ന്

മുളക് പൊടി –രണ്ട് ടീസ്പൂൺ

മല്ലിപൊടി– അര ടീ സ്പൂൺ

ജീരക പൊടി –കാൽ ടീസ്പൂൺ

ഉലുവ പൊടി –കാൽ ടീസ്പൂൺ

കരുമുളക് പൊടി –അര ടീസ്പൂൺ

മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ

ഉപ്പ് –പാകത്തിന്

വെളിച്ചെണ്ണ –ആവശ്യത്തിന്

വാഴയില –രണ്ടെണ്ണം

തയാറാക്കേണ്ട വിധം

എല്ലാ പൊടികളും വെളിച്ചെണ്ണയിൽ ചേർത്ത് മിക്സ് ആക്കുക. വഴുതനങ്ങ കഴുകി വൃത്തിയാക്കി ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്യുക. അതിലേക്ക് തയാറാക്കി വച്ച മസാല പുരട്ടി കുറച്ചുനേരം നന്നായി മിക്സ് ആവാൻ വയ്ക്കുക. അതിനുശേഷം വാഴയിലയിൽ പൊതിഞ്ഞ് അത്  ഫ്രൈ ചെയ്യുക. വളരെ സ്വാദിഷ്ടമായ ഒരു ഫ്രൈ തന്നെയാണ്. ഒരു വെജിറ്റബിൾ ഫിഷ് ഫ്രൈ എന്നു പറയാം.

English Summary:

Food News, Brinjal vegetable fish fry style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com