ADVERTISEMENT

പോപ്കോൺ ഒരു ജനപ്രിയ ഭക്ഷണമാണ്. ദിവസവും കോൺ കഴിക്കുന്നത് ആരോഗ്യത്തിനും മനസ്സിനും ഉണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് സ്വീറ്റ് കോൺ. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പല ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചോളം നിസ്സാരക്കാരനല്ല ഗുണങ്ങൾ പലതുമുണ്ട്. ഇന്ന് വ്യത്യസ്തമായ ഒരു  റെസിപ്പി നോക്കാം.

ചേരുവകൾ
കുക്കുമ്പർ– ഒന്ന്
സവാള –ഒന്ന്
തക്കാളി –ഒന്ന്
ചോളം– ഒന്ന്
പച്ചമുളക് –രണ്ടെണ്ണം
ഉപ്പ് –പാകത്തിന്
കുരുമുളക് പൊടി –കാൽ ടീസ്പൂൺ
ജീരക പൊടി –കാൽ ടീസ്പൂൺ
ലെമൺ –ഒന്ന്
മല്ലിയില –കുറച്ച്

തയാറാക്കേണ്ട വിധം
കോൺ ഒന്ന് തിളപ്പിച്ച വെള്ളത്തിൽ ഒന്ന് വേവിക്കുക.സവാള, കുക്കു ബർ , തക്കാളി, പച്ചമുളക്, എല്ലാം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. വേവിച്ച ചോളവും പച്ചക്കറിയും ചേർത്ത് കുറച്ചു ഉപ്പ് കുരുമുളകുപൊടി ജീരകപ്പൊടി ചേർത്ത് മിക്സാക്കുക. അതിലേക്ക് ഒരു ലെമൺ പിഴിഞ്ഞു ചേർക്കുക. മല്ലിയിലയും ചേർക്കാം. നല്ലൊരു സ്വീറ്റ് കോൺ ചാട്ട് റെഡിയായി. നമ്മുടെ ഭക്ഷണത്തിൽ സാലഡ് , ചാട്ട് വളരെയധികം ഉൾപ്പെടുത്താൻ ശ്രമിക്കാം.

വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com