ഇതൊരു വെറൈറ്റി തന്നെ! ഈ നാലുമണി പലഹാരം എല്ലാവർക്കും ഇഷ്ടമാകും
Mail This Article
നാലുമണിക്ക് ചൂടുചായ്ക്ക് ഒപ്പം എന്തെങ്കിലും കഴിക്കണം. കുട്ടികൾക്ക് മാത്രമല്ല മിക്കവർക്കും നിർബന്ധമാണ്. എണ്ണ പലഹാരങ്ങൾ എന്നും കടകളിൽ നിന്നും വാങ്ങുന്നത് അത്ര നല്ലതല്ല. നല്ല ഫ്രെഷായി ഉള്ളവ വീട്ടിൽ തന്നെ ഉണ്ടാക്കി നല്‍കാം. വെറൈറ്റി ഐറ്റം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചായക്ക് ഒപ്പം പെട്ടെന്ന് ഉണ്ടാക്കാവുന്ന നാലുമണി പലഹാരം.
ചേരുവകൾ
ഉരുളകിഴങ്ങ്–1
കോളിഫ്ലവർ–1/2കപ്പ്
സവാള–1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്– 1ടീസ്പൂൺ
കായത്തിന്റെ പൊടി–1/2ടീസ്പൂൺ
മുളക് പൊടി– 1ടേബിൾ സ്പൂൺ
കടലമാവ്–1/2കപ്പ്
അരിപൊടി– 1ടീസ്പൂൺ
ഉപ്പ്–ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് ചീകി എടുത്തതും, കോളിഫ്ലവർ, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കായത്തിന്റെ പൊടി, മുളക് പൊടി, കടലമാവ്, അരിപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ചൂടായ വെളിച്ചെണ്ണയിൽ ചെറിയ ഉരുളകളാക്കി ഇട്ട് ഗോൾഡൺ ബ്രൗൺ ആയാൽ വറുത്ത് കോരുക. സ്നാക്ക്സ് തയാർ.