ADVERTISEMENT

മില്ലറ്റുകളിൽ ധാരാളം പ്രോട്ടീനും, ന്യൂട്രിയൻസും, ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നു. ഇത് നമ്മളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം കൊളസ്ട്രോളും, പ്രമേഹവും, അമിതവണ്ണവും കുറയും. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മില്ലറ്റും പനീറും കൊണ്ട് ഐറ്റം ഉണ്ടാക്കാം.

ചേരുവകൾ 

•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
 •പനീർ ഗ്രേറ്റ് ചെയ്തത് - 1 കപ്പ് 
•പച്ചമുളക് അരിഞ്ഞത് - 2 ടീസ്പൂൺ 
•ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂൺ 
•കാപ്സിക്കം അരിഞ്ഞത് - 1/4 കപ്പ് 
•സവാള അരിഞ്ഞത് - 1/2 കപ്പ് 
•മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
•സ്പ്രിങ് ഒണിയൻ അരിഞ്ഞത് - 1/4 കപ്പ്
•ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 1/2 കപ്പ്
•മില്ലറ്റ് പൊടി - 1 കപ്പ് 

തയാറാക്കുന്ന വിധം 

•ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം നേരത്തെ അരിഞ്ഞു വച്ച സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ട് ചെറുതായി വഴറ്റിയെടുക്കുക. ഇത് വഴന്നു കഴിഞ്ഞാൽ കാപ്സിക്കം അരിഞ്ഞത് കൂടെ ഇട്ടു കൊടുക്കാം. ഇതിലേക്ക് അരക്കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും, ഒരു കപ്പ് ഗ്രേറ്റ് ചെയ്ത പനീറും കൂടെ ഇട്ടുകൊടുത്ത് വീണ്ടും എല്ലാം കൂടെ നന്നായി വഴറ്റുക. ശേഷം ഒരു കപ്പ് മില്ലറ്റ് പൊടി കൂടെ ഇട്ടുകൊടുക്കാം. നന്നായി കുഴഞ്ഞു ഒരു ഉണ്ട പരുവത്തിൽ ആകുന്ന വരെ മയത്തിൽ ഇളക്കിയെടുക്കുക. ശേഷം ഇത് ചൂടാറാനായിട്ട് മാറ്റിവയ്ക്കാം. 

•കുറച്ചു ചൂടാറി വന്നാൽ ഒരു പാൻ അടുപ്പിൽ ചെറിയ ചൂടിൽ വെക്കുക. അതിനുശേഷം നമ്മൾ തയ്യാറാക്കിയ മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ഒരു വാഴയിലയിൽ എണ്ണ തടവിയതിന് ശേഷം അതിലേക്ക് പരത്തി കൊടുക്കാം. ഒരുപാട് കനം കുറച്ച് പരത്തരുത് കുറച്ച് കട്ടിയിൽ വേണം പരത്താൻ. ഓരോന്നായി ഇതുപോലെ പരത്തിയെടുക്കുക. അതിനശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ ബ്രേക്ക് ഫാസ്റ്റ് റെഡി. 

English Summary:

Millet Paneer Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com