ADVERTISEMENT

പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണ്. വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. പയറ്‍ ചേർത്ത് വാഴക്കൂമ്പ് തോരൻ വച്ചാൽ ആർക്കും ഇഷ്ടമാകും. ഇനി വാഴക്കൂമ്പിന്റെ ഉള്ളിലെ വെളുത്ത പൂവ് വച്ചുള്ള അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. വാഴമാണി കൊണ്ടൊരു അടിപൊളി ഫ്രൈ. കാഴ്ചയിൽ മീൻ വറുത്തപോലെ തോന്നുമെങ്കിലും സംഭവം സൂപ്പറാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

വാഴമാണി (വാഴപ്പൂവ്)  - 1 കപ്പ്‌
കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
അരിപൊടി -1 ടേബിൾ സ്പൂൺ
മൈദ -1/2 ടേബിൾ സ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/8 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന്
വറക്കുവാൻ ആവശ്യമായ എണ്ണ

ഉണ്ടാക്കുന്ന വിധം

വാഴപ്പൂവിലെ ഉള്ളിലെ നാര് കളഞ്ഞു വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ പൊടികൾ എല്ലാം ഇട്ട ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറച്ചു കട്ടിയിൽ  മിക്സ്‌ ചെയ്തെടുക്കുക. അതിലേക്കു വൃത്തിയാക്കിയ  വാഴമാണി കൂടി ചേർത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാകുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കാം. ചായക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്.

English Summary:

Veg Fish Fry Vazhapoo Crispy Snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com