ADVERTISEMENT

ഊണ് കഴിഞ്ഞാൽ എന്തെങ്കിലും മധുരം കഴിക്കണം എന്നുള്ളത് മിക്കവരുടെയും രീതിയാണ്. മിഠായിക്കും െഎസ്ക്രീമിനും പകരം അടിപൊളി പുഡ്ഡിങ് ആയാലോ? മിനിറ്റുകൾക്കുള്ളിൽ നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിങ്. ഈ പുഡ്ഡിങ് ഉണ്ടാക്കാൻ വെറും 5 മിനിറ്റ് മാത്രം മതി. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

•പാൽ - മൂന്ന് ലിറ്റർ
 •കസ്റ്റാർഡ് പൗഡർ - 4 ടേബിൾസ്പൂൺ
•പാൽപ്പൊടി - നാല് ടേബിൾസ്പൂൺ 
•പഞ്ചസാര - അഞ്ച് ടേബിൾ സ്പൂൺ
•ബിസ്ക്കറ്റ് - 10 
•വാനില എസൻസ് - അര ടീസ്പൂൺ

തയാറാക്കുന്ന വിധം 

•ഒരു ചെറിയ പാനിൽ കാൽ കപ്പ് പഞ്ചസാര ഇട്ട് അത് നന്നായി കാരമലൈസ് ആകുന്നവരെ ചൂടാക്കുക. കാരമലൈസ് ആയി കഴിഞ്ഞാൽ പുഡ്ഡിങ് തയാറാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് അടിഭാഗത്ത് ചുറ്റിച്ചെടുക്കാം.

•ഇനി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബിസ്ക്കറ്റ് ഇട്ട് പൊടിച്ചെടുക്കുക. ശേഷം ബാക്കിയെല്ലാം ചേരുവകളും കൂടെ അതിലേക്കിട്ട് നന്നായിട്ടൊന്ന് അടിച്ചെടുക്കാം. 

•ഒരു പാത്രം അടുപ്പിൽ വച്ച് അടിച്ചെടുത്ത മിശ്രിതം ഒരു അരിപ്പയിൽ കൂടെ ഇതിലേക്ക് ഒഴിക്കുക. ശേഷം തീ ഓൺ ചെയ്ത് ചെറിയ തീയിൽ നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിക്കുമ്പോൾ ഇത് ഏതാണ്ട് കുറുകി വരും. നന്നായി കുറുകിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് നമ്മൾ നേരത്തെ തയാറാക്കി വച്ച പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം. ഇത് തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കാം. തണുത്തതിനുശേഷം ഫ്രിജിലേക്ക് വച്ച് രണ്ടുമണിക്കൂർ കഴിയുമ്പോൾ പാത്രം തിരിച്ചിട്ട് പുഡ്ഡിങ് മുറിച്ചെടുക്കാം. 

English Summary:

Easy Pudding Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com