ADVERTISEMENT

വാഴപ്പഴം പോലെ തന്നെ ഗുണമുള്ളതാണ് വാഴപ്പൂവ്. വാഴപ്പൂവ് പാഴാക്കി കളയാതെ പലരീതിയിൽ നമുക്ക് അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാഴപ്പൂവിനെ കുടപ്പൻ എന്നും വാഴച്ചുണ്ട് എന്നൊക്കെ പറയും. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്ന റെസിപ്പി വാഴപ്പൂ വടയാണ്. വളരെ എളുപ്പവും കുട്ടികളെ ആരോഗ്യപ്രദമായ ഒരു ഭക്ഷണരീതിയിലേക്ക് കൊണ്ടുവരാൻ ഈ വാഴപ്പൂ വട വളരെ നല്ലതാണ്. വട എന്നു പറയുമ്പോൾ ഉഴുന്നുചേർത്തതാണ് മനസ്സിൽ നിറയുന്നത്. ഈ വാഴപ്പൂ വടയിൽ ഉഴുന്നു ചേർക്കേണ്ടതില്ല. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ
1. വാഴ പൂവ് - ഒന്ന് 
2. കടലപരിപ്പ് - ഒരു ചെറിയ ഗ്ലാസ്സ്
3. സവാള - ഒന്ന്
4. പച്ചമുളക് - ഒന്ന്
5. ഇഞ്ചി - ഒരു കഷണം
6. വെളുത്തുള്ളി - നാല് അല്ലി
7. ഉപ്പ്  – പാകത്തിന്
8. കറിവേപ്പില – രണ്ട് തണ്ട്

തയാറാക്കേണ്ട വിധം
കടലപ്പരിപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കുക. വാഴപ്പൂവ് ചെറുതായി അരിഞ്ഞ് കടലപ്പരിപ്പ് മിക്സിയിൽ അരച്ചെടുത്ത അതിനോട് കൂടി യോജിപ്പിക്കുക. ചുവന് മുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ചേർത്ത് നന്നായി മിക്സ് ആക്കി കുറച്ചുനേരം വയ്ക്കുക. പരിപ്പുവട പോലെ അത് പരുത്തി ചെറുതായി നമുക്ക് അത് എണ്ണയിൽ വറുത്തു കോരാം. വളരെ ആരോഗ്യപ്രദമായ ഒരു ഈവനിങ് സ്നാക്സ് ആണ് വാഴപ്പൂ വട. വ്യത്യസ്തമായ ഒരു ഭക്ഷണ രീതിയായി നമുക്ക് വൈകുന്നേരങ്ങളിൽ ഈ ഹെൽത്തി സ്നാക്സ് ഉപയോഗിക്കാം.

വിഡിയോ കാണാം

English Summary:

Crispy and Tasty Banana Flower Vadai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com