ADVERTISEMENT

തിരക്കുപിടിച്ച ദിവസങ്ങളിൽ നമ്മളിൽ പലർക്കും ബ്രേക്ഫാസ്റ്റ് ശരിക്കും ഉണ്ടാക്കാൻ കഴിയാറില്ല. സമയം കിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ വളരെ എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന അതേസമയം ഒരുപാട് പോഷകങ്ങൾ അടങ്ങിയ ബ്രേക്ഫാസ്റ്റ് പെട്ടെന്ന് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

•ഫാറ്റ് കുറഞ്ഞ തൈര് - രണ്ട് കപ്പ്
 •ചിയ സീഡ്  - 3 ടേബിൾ സ്പൂൺ
•നുറുക്കിയ ബദാം  - രണ്ട് ടേബിൾ സ്പൂൺ 
•നുറുക്കിയ പിസ്ത  - രണ്ട് ടേബിൾ സ്പൂൺ 
•വെള്ളം  - ഒരു കപ്പ് 
•തേൻ  - മൂന്ന് ടേബിൾ സ്പൂൺ 
•കുങ്കുമപ്പൂവ്  - കുറച്ച് 
•ബ്ലൂബെറി  - കാൽ കപ്പ് 
•അരിഞ്ഞ പഴം  - കാൽകപ്പ് 
•സ്ട്രോബെറി  - കാൽ കപ്പ് 

തയാറാക്കുന്ന വിധം 

•ഒരു പാത്രത്തിലേക്ക് തൈരും, ചിയസീഡും, ഹണിയും, നുറുക്കിയ ബദാമും, പിസ്തയും, വെള്ളവും, കുങ്കുമപ്പൂവും കൂടെ ചേർത്ത് നന്നായി കലക്കിയെടുക്കുക.

diet-smoothie

ഇത് ഫ്രിജിലേക്ക് വയ്ക്കാം. രാത്രി തയാറാക്കി വയ്ക്കുന്നതാണ് നല്ലത് എന്നാൽ നമുക്ക് രാവിലെ എടുത്ത് പെട്ടെന്ന് തന്നെ കഴിക്കാൻ പറ്റും. 

•രാവിലെ ഇതിലേക്ക് അരിഞ്ഞുവെച്ച ബ്ലൂബെറിയും പഴവും സ്ട്രോബെറിയും, വേണമെങ്കിൽ കുറച്ചുകൂടി ഹണിയും, നുറുക്കിയ ബദാമും, പിസ്തയും ചേർക്കാം നമ്മളുടെ എളുപ്പത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് തയാറായി 

English Summary:

Best Breakfast Foods for Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com