ADVERTISEMENT

ചോറിന് മാങ്ങ, നെല്ലിക്ക, നാരങ്ങ ഇതിലേത് അച്ചാർ ഉണ്ടെങ്കിലും സൂപ്പറാണ്. പലതരം അച്ചാറുകൾ ഉണ്ടെങ്കിലും ചേന കൊണ്ടും തയാറാക്കാം എന്നു കേട്ടാൽ ആരും ഒന്ന് അദ്ഭുതപ്പെടും. ഇനി ഈസിയായി ചേന അച്ചാർ തയാറാക്കിയാലോ? ചേന മുറിക്കാൻ എടുക്കുമ്പോൾ കൈയ്യിലും കത്തിയിലും ഒട്ടും വെള്ളം പാടില്ല. തൊലിചെത്തി അരിഞ്ഞതിനുശേഷം കഴുകുക ചൊറിച്ചിൽ ഉണ്ടാവുകയില്ല. അച്ചാർ ഇടാൻ വേണ്ടി ചേന ഒരിഞ്ചു വലുപ്പത്തിൽ മുറിക്കണം. 

ആവശ്യത്തിനുള്ള വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, അരിഞ്ഞുവയ്ക്കാം. ഉലുവ വറുത്ത് പൊടിച്ച് എടുക്കുക. പാത്രം നല്ലതുപോലെ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചേന  ഡീപ് ഫ്രൈ ചെയ്ത് കോരി മാറ്റി വയ്ക്കാം. കറിവേപ്പില, പച്ചമുളക്, വറുത്തു കോരിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി,  ബ്രൗൺ കളർ ആക്കി വറുത്തുകോരാം. ബാക്കിയുള്ള എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക.

ഉലുവ ചേർത്ത് ചെറുതായി കളർ മാറി വരുമ്പോൾ ആവശ്യത്തിനുള്ള മുളകുപ്പൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവ പൊടി ചേർത്ത് കൊടുത്ത് പച്ചമണം മാറുമ്പോൾ വറുത്ത് കോരി വച്ചേക്കുന്നവ കുറേശ്ശെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.  അതിലേക്ക് ആവശ്യത്തിനുള്ള വിനാഗിരിയും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം തീ ഓഫ് ചെയ്യാം.

അച്ചാറുകൾ ഉണ്ടാക്കുമ്പോൾ ഓരോന്നും വെവ്വേറെ വറുത്ത് എടുക്കുമ്പോൾ മണവും രുചിയും കൂടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com