ഇത് ധൈര്യമായി കഴിച്ചോളൂ; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം
Mail This Article
ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിങ്ക് വൈറ്റമിന്‍ സി,ഇ,ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും രകതസമ്മർദം കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. തയാറാക്കുന്ന ഈ സ്പെഷൽ വിഭവത്തിൽ മഞ്ഞൾ പൊടിയും കരുമുളകുപൊടിയും ചേർക്കുന്നത് കൊണ്ട് രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.
ചേരുവകൾ
•പാൽ - 2 കപ്പ്
•മഞ്ഞൾ പൊടി - 2 ടീസ്പൂൺ
•കറുവപ്പട്ട പൊടി - 3/4 ടീസ്പൂൺ
•ചുക്ക് പൊടി - 3/4 ടീസ്പൂൺ
•ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
•കുരുമുളക് പൊടി - 1/2 ടീസ്പൂൺ
•ചിയ സീഡ് - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പാൽ തിളപ്പിച്ചതിനു ശേഷം എല്ലാ ചേരുവകളും പാലിലേക്ക് ഇടാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വച്ചതിന് ശേഷം വീണ്ടും ഇളക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം.
ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക.