ക്ഷീണം അകറ്റാൻ സൂപ്പറാണ്; ഈ സ്പെഷൽ ജൂസ്
Mail This Article
×
വേനൽക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു ജൂസ് തയാറാക്കാം. പച്ചമാങ്ങയാണ് താരം. വളരെ എളുപ്പത്തിൽ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈ കടുത്ത ചൂടിൽ ക്ഷീണം മാറ്റാന്‍ ഏറെ സഹായിക്കും ഈ ജൂസ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
പച്ചമാങ്ങ ഒന്ന്
ഇഞ്ചി ഒരു കഷണം
പുതിന ഇല 2 ഇല
പഞ്ചസാര മൂന്ന് സ്പൂൺ
ലെമൺ ജൂസ് - ഒരു നാരങ്ങ
തയാറാക്കേണ്ട വിധം
പച്ചമാങ്ങയും മുകളിലെ ചേരുവകളും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിൽ ചേർത്ത് നന്നായി അടിച്ചെടുക്കാം. അടിപൊളി ജൂസ് റെഡി.
English Summary:
Raw Mango Juice Summer Drinks Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.