ദേ ഇങ്ങനെയും മയോണൈസ് ഉണ്ടാക്കാം, കുട്ടികൾക്കും നൽകാം
Mail This Article
മയോണൈസ് തേച്ച് ഉണ്ടാക്കുന്ന ഷവർമയ്ക്കും ചിക്കൻ റോളിനും പ്രത്യേക രുചി തന്നെയാണ്. കുട്ടികൾക്ക് ഇത് കൊടുക്കാൻ നമ്മൾ പലപ്പോഴും മടി കാണിക്കാറുണ്ട്, കാരണം വേവിക്കാത്ത മുട്ട വച്ചിട്ടാണ് മയോണൈസ് ഉണ്ടാക്കുന്നത്. പുഴുങ്ങിയ മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതെങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
•വെളുത്തുള്ളി - നാലല്ലി
•നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ
•മൂന്നു മുട്ട പുഴുങ്ങിയതിന്റെ വെള്ളം മാത്രം എടുക്കുക
•സൺഫ്ലവർ ഓയിൽ - അരക്കപ്പ്
•വെള്ളം - അരക്കപ്പ്
തയാറാക്കുന്ന വിധം
•നാരങ്ങാനീരും, വെളുത്തുള്ളിയും, മുട്ട പുഴുങ്ങിയതും, സൺഫ്ലവർ ഓയിലും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കൂടെ ഒഴിച്ച് വീണ്ടും അടിച്ചെടുക്കാം. നമ്മുടെ ഹെൽത്തി മയോണൈസ് ഇവിടെ റെഡിയായി കഴിഞ്ഞു. ഇത് ചിക്കൻ റോളിന്റെ ഉള്ളിൽ വയ്ക്കാനും ഷവർമയിൽ തേക്കാനും വളരെ രുചികരമാണ്. അത് മാത്രമല്ല സാലഡുകളിലും ഇത് ടേസ്റ്റ് കൂട്ടും