ADVERTISEMENT

ബ്രേക്ക് ഫാസ്റ്റിന് ബ്രെയിൻ ഫുഡ് എന്നൊരു ഓമനപ്പേരു കൂടിയുണ്ട്. അതിനാൽ തന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാൻ പാടില്ല എന്നു പഠനങ്ങൾ. പക്ഷേ, ഓഫിസിലേക്കുള്ള തിരക്കിട്ട ഓട്ടത്തിനിടയിൽ പലപ്പോളും ബ്രേക്ക് ഫാസ്റ്റിനെ മറന്നു കളയാറില്ലേ. അതിനൊരു പരിഹാരമായി പെട്ടെന്നു തയാറാക്കാവുന്നതും ടിഫിൻ ബോക്സിലാക്കാവുന്നതുമായൊരു വിഭവം.

ഊത്തപ്പം

  • എണ്ണ – പാകത്തിന്
  • ദോശമാവ് – അര ലീറ്റർ
  • സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
  • തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
  • പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
  • മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
  • ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിനു മുകളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com